ന്യൂഡൽഹി: വിദേശ ഓൺലൈൻ സൈറ്റുകളായ ആമസോണും ഫ്ലിപ്കാർട്ടും നടത്തുന്ന ഓഫർ പെരുമഴ നിയന്ത്രിക്കാൻ നടപടിയുമായി ക േന്ദ്രസർക്കാർ. ചെറുകിട നിക്ഷേപകരെ സഹായിക്കുന്നതിനായാണ് പുതിയ നീക്കമെന്നാണ് കേന്ദ്രസക്കാർ നൽകുന്ന വിശദീകര ണം. ഓഫർ വിൽപനകളെ നിയന്ത്രിക്കുന്ന പുതിയ വിദേശനിക്ഷേപ നിയമം പാലിക്കാൻ ആമസോണും ഫ്ലിപ്കാർട്ടും ബാധ്യസ്ഥരാണെന ്ന് വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കമ്പനികളെ അറിയിച്ചു.
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ ഓഫർ വിൽപനകൾ നിയന്ത്രിക്കുന്നതിനായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ വിദേശനിക്ഷേപ നിയമം പാസാക്കിയത്. കടുത്ത വ്യവസ്ഥകളാണ് നിയമത്തിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-കോമേഴ്സ് കമ്പനികൾക്ക് ഏതെങ്കിലും തരത്തിൽ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉൽപന്നങ്ങൾക്ക് അവരുടെ തന്നെ ഓൺലൈൻ സൈറ്റുകളിലൂടെ വിറ്റഴിക്കുന്നതിന് നിയമപ്രകാരം നിയന്ത്രണമുണ്ട്. ക്ലൗഡ് ടെൽ, അപാരിയോ തുടങ്ങിയ കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ള ആമസോണിനാണ് ഇത് കനത്ത തിരിച്ചടി നൽകുക.
ഇതിന് പുറമേ ഉൽപാദകരുമായി നേരിട്ട് കരാറിലേർപ്പെട്ട് ഉൽപന്നങ്ങൾ എക്സ്ക്ലുസീവായി ഓൺലൈൻ സൈറ്റുകളിലൂടെ വിറ്റഴിക്കുന്നതും നിയമം നിയന്ത്രിക്കുന്നു. വിവിധ സ്മാർട്ട്ഫോൺ നിർമാതാക്കളുമായി സഹകരിച്ച് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ എക്സ്ക്ലൂസീവായി ഉൽപന്നങ്ങൾ വിറ്റഴിക്കാറുണ്ട്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ വഴി വിറ്റഴിക്കുന്ന ഉൽപന്നങ്ങളിൽ 50 ശതമാനവും മൊബൈൽ ഫോണുകളാണ്. അതേസമയം, കേന്ദ്രസർക്കാറിൻെറ നിർദേശത്തോട് ആമസോണോ ഫ്ലിപ്കാർട്ടോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.