ഗൂഗ്​ളിനും ഫേസ്​ബുക്കിനും തിരിച്ചടി; ഇന്ത്യയിലെ വരുമാനത്തിന്​ നികുതി നൽകണം

ന്യൂഡൽഹി: ഗൂഗ്​ളും ഫേസ്​ബുക്കും ഉൾപ്പടെയുള്ള വൻകിട ടെക്​ കമ്പനികൾക്ക്​ നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ ്രസർക്കാർ. ഇന്ത്യയിൽ നിന്ന്​ കമ്പനികൾക്ക്​ ലഭിക്കുന്ന വരുമാനത്തിന്​ നികുതി ഏർപ്പെടുത്താനാണ്​ നീക്കം നടത്തു ന്നത്​. 20 കോടിക്ക്​ മുകളിൽ വരുമാനവും അഞ്ച്​ ലക്ഷത്തിൽ കൂടുതൽ ഉപയോക്​താക്കളുമുള്ള കമ്പനികളാണ്​ നികുതി പരിധിയിൽ വരിക എന്നാണ്​ സൂചന.

കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച എസ്.ഇ.പി കൺസെപ്​റ്റിൻെറ ചുവടുപിടിച്ചാണ്​ പുതിയ നീക്കം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക്​ ഇന്ത്യയിൽ നികുതി ഏർപ്പെടുത്താനുള്ള ചട്ടമാണ്​ എസ്​.ഇ.പി കൺസെപ്​റ്റ്​. ഇതുപ്രകാരമായിരിക്കും ഗൂഗ്​ൾ ഉൾപ്പടെയുള്ള കോർപ്പറേറ്റ്​ കമ്പനികൾക്ക്​ നികുതി ഏർപ്പെടുത്തുക.

യുറോപ്യൻ യൂനിയൻ ഉൾപ്പടെയുള്ള ഏജൻസികൾ ഇത്തരണത്തിൽ ടെക്​ കമ്പനികൾക്ക്​ നികുതി ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ​ഫ്രാൻസ്​ ഇതിനുള്ള ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Indian govt is finalising a framework to tax Big Tech-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.