മുംബൈ: ലോകപ്രശസ്ത ഫുഡ് വെബ്സൈറ്റായ സോമാറ്റോയുടെ 17 മില്യൺ ഉപഭോക്താകളുടെ വിവരങ്ങൾ ചോർന്നു. ഇ-മെയിൽ അഡ്രസും, ലോഗിൻ പാസ്വേർഡുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്. പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് പോയിട്ടില്ലെന്ന് സോമാറ്റോ അറിയിച്ചു. എന്നാൽ ഹാക്കിങ് സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്ത് വന്നിട്ടില്ല.
120 മില്യൺ ഉപഭോക്താകൾ പ്രതിമാസം സോമാറ്റോയുടെ വെബ്സൈറ്റ് സന്ദർശിക്കാറുണ്ട്. ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, നൈറ്റ് ലൈഫ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് സൈറ്റിലുള്ളത്. ഇവയെ സംബന്ധിക്കുന്ന ചിത്രങ്ങളും ലഭ്യമാണ്.
2015ലും സോമാറ്റോയിലെ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതിനായി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പൂർണമായി ശ്രമം വിജയിച്ചിരുന്നില്ല. ഹാക്കിങ്ങിെൻറ പശ്ചാത്തലത്തിൽ സോമാറ്റോയിൽ നിന്ന് ലോഗ് ഒൗട്ട് ചെയ്യാൻ ഉപഭോക്താകൾക്ക് കമ്പനി നിർദ്ദേശം നൽകിയിട്ടുണ്ട്. പാസ്വേർഡുകൾ മാറ്റാനും സോമാറ്റോ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷ വീഴ്ചയെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും കമ്പനി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.