ആപ്പിളിൻെറ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് 13ൻെറ പുതിയ ചിത്രങ്ങൾ പുറത്ത്. മാറ്റങ്ങളോടെ ഒരുങ്ങുന്ന ഐ.ഒ.എസ് 13നെ കുറിച്ചുള്ള വിവരങ്ങൾ ചില ടെക് സൈറ്റുകളാണ് പുറത്ത് വിട്ടത്. വാട്സ് ആപ് മാതൃകയിലേക്ക് ആപ്പിളിൻെറ മെസേജിങ് ആപ് മാറുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ മെസേജിങ് ആപിൽ പ്രൊഫൈൽ ചിത്രങ്ങളും സ്റ്റാറ്റസുകളും കൂട്ടിച്ചേർക്കാനുള്ള അവസരവും നൽകും. ഗൂഗിളിൻെറ ജിബോർഡിന് സമാനമായ കീബോർഡും ഇക്കുറി ആപ്പിൾ നൽകുമെന്നാണ് സൂചന. പുതിയ മെമോജികളും അനിമോജികളും ആപ്പിൾ കൂട്ടിച്ചേർക്കും.മാപ്പുകൾ, മെയിൽ, റിമൈൻഡർ അപ്ലിക്കേഷൻ എന്നിവയിലെല്ലാം ചെറിയ മാറ്റങ്ങളുണ്ടാകും. ഫൈൻഡ് മൈ ഫോൺ, ഫൈൻഡ് മൈ ഫ്രണ്ട്സ് ആപ് തുടങ്ങിയവയിലും ചില അപ്ഡേഷനുകൾ പ്രതീക്ഷിക്കാം.
ആപ്പിളിൻെറ ഹെൽത്ത് ആപിലും ചില നിർണായക മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഡാർക്ക് മോഡും ഡു നോറ്റ് ഡിസ്റ്റർബ് മോഡുമായിട്ടാണ് ഐ.ഒ.എസ് 13 എത്തുക. രക്ഷിതാക്കൾക്ക് കുട്ടികൾ ഫോൺ ഉപയോഗിക്കുേമ്പാൾ സ്ക്രീൻ ടൈം നിയന്ത്രിക്കാനുള്ള സംവിധാനവും ഐ.ഒ.എസ് 13ലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.