കാലിഫോർണിയ: ടെക് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 11നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താം തലമുറ ഐഫോണുകളുടെ പിൻഗാമിയായി മൂന്ന് മോഡലുകളായിരിക്കും എത്തുകയെന്നാണ് ടെക് സൈറ്റുകൾ വ്യക്തമാക് കുന്നത്.
D43, D42, N104 എന്നീ കോഡു നാമങ്ങളിലാണ് ആപ്പിളിൻെറ ഫോണുകൾ അണിയറയിൽ ഒരുങ്ങുന്നത്. A13 പ്രൊസസറിൻെറ കരുത്തിലായിരിക്കും പുതിയ ഐഫോണുകൾ എത്തുക. ഇതിന് പുറമേ ട്രിപ്പിൾ റിയർ കാമറയും ഐഫോൺ 11ൻെറ പ്രത്യേകതയായിരിക്കും.
വൈഡ് ആംഗിൾ സെൻസർ ഐഫോണിൽ ഉൾപ്പെടുത്തുന്നുവെന്നതും പ്രത്യേകതയാണ്. സെൽഫി കാമറ 120fps സ്ലോ മോഷൻ വീഡിയോ റെക്കോർഡിനേയും പിന്തുണക്കും. ലൈറ്റനിങ് യു.എസ്.ബി പോർട്ടാണ് മറ്റൊരു സവിശേഷത. എന്നാൽ, പുതിയ ഐഫോൺ ആപ്പിൾ എപ്പോൾ പുറത്തിറക്കുമെന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.