പഴയ തിരക്കില്ല; ഐഫോൺ 11ന്​ ചൈനയിൽ തണുപ്പൻ പ്രതികരണം

ഐഫോൺ 11 ​സീരിസ്​ ഫോണുകൾ ചൈനയിൽ പുറത്തിറങ്ങി. വെള്ളിയാഴ്​ച സ്​റ്റോറുകളിലെത്തിയ ഫോണിന്​ തണുപ്പൻ പ്രതികരണമ ാണ്​ ചൈനയിൽ ലഭിക്കുന്നത്​. മുമ്പ്​ ഐഫോണുകൾ പുറത്തിറങ്ങിയപ്പോഴുള്ള നീണ്ട ക്യു ഇക്കുറിയില്ല എന്നതാണ്​ പ്രധാ ന സവിശേഷത.

കഴിഞ്ഞ വർഷം ഐഫോൺ മോഡലുകൾ വാങ്ങാൻ നൂറു കണക്കിന്​ ആളുകൾ സ്​റ്റോറുകൾക്ക്​ മുന്നിൽ കാത്തിരുന്നുവെങ്കിൽ ഇക്കുറി എതാനം കടുത്ത ആപ്പിൾ ആരാധകർ മാത്രമാണ്​ എത്തിയത്​. വില കുറഞ്ഞ സ്​മാർട്ട്​ഫോണുകൾ ആപ്പിളിൻെറ വിപണി വിഹിതത്തിൽ വൻ ഇടിവുണ്ടാക്കുന്നുവെന്ന വാർത്തകൾക്കിടെയാണ്​ ചൈനയിൽ ആപ്പിൾ ഫോണുകൾക്ക്​ തണുപ്പൻ പ്രതികരണം ലഭിക്കുന്നത്​. വിവിധ ഓൺലൈൻ ഷോപ്പിങ്​ സൈറ്റുകളിലും ഫോൺ വാങ്ങാൻ പ്രതീക്ഷിച്ച ഉപഭോക്​താക്കൾ എത്തിയിട്ടില്ല.

ഐഫോൺ 11 സീരിസിൽ മൂന്ന്​ ഫോണുകളാണ്​ ആപ്പിൾ പുറത്തിറക്കിയത്​. ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്​സ്​ എന്നീ ഫോണുകളാണ്​ ആപ്പിൾ പുറത്തിറക്കിയത്​.

Tags:    
News Summary - iPhone 11 Series Hits Stores in China to No Crowds-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.