െഎഫോണിെൻറ ഇരട്ട സിമ്മുള്ള മോഡൽ ആപ്പിൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. െഎ.ഒ.എസ് 12െൻറ അഞ്ചാമത് ബീറ്റാ പതിപ്പ് ആപ്പിൾ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇൗ പതിപ്പിലാണ് ഡ്യുവൽ സിം െഎഫോൺ പുറത്തിറക്കുമെന്ന സൂചനകൾ ആപ്പിൾ നൽകിയത്. ഇരട്ട സിം സ്റ്റാറ്റസിനെ കുറിച്ച് ബീറ്റ പതിപ്പിൽ ആപ്പിൾ പറയുന്നുണ്ട്.
6.5 ഇഞ്ചിെൻറ വലിയ ഡിസ്പ്ലേയുമായിട്ടായിരിക്കും ആപ്പിളിെൻറ അടുത്ത ഫോൺ വിപണിയിലെത്തുക എന്നുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. ഇതിനൊപ്പം വയർലെസ്സ് ചാർജിങ് പിന്തുണക്കുന്ന എയർപോഡുകളും ആപ്പിൾ വിപണിയിലിറക്കാൻ സാധ്യതയുണ്ട്.
അമേരിക്ക, യു.കെ തുടങ്ങിയ വിപണികളിൽ ഇരട്ട സിം ഫോണുകൾക്ക് വലിയ പ്രചാരമില്ല. അതേ സമയം, ഇന്ത്യയുൾപ്പടെയുള്ള ഏഷ്യൻ വിപണികളിൽ കൂടുതൽ പേരും ഇരട്ട സിം ഫോണുകളുടെ ആരാധകരാണ്. ഇന്ത്യയിൽ വെറും രണ്ട് ശതമാനം മാത്രമാണ് ആപ്പിളിെൻറ വിപണിവിഹിതം. ഇത് ഉയർത്താനുള്ള നീക്കങ്ങളുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഇരട്ട സിം ഫോണുകൾ ഇന്ത്യയിലെ വിപണി വിഹിതം ഉയർത്തുമെന്നാണ് ആപ്പിളിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.