മുംബൈ: ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഐഫോണുകൾ അടുത്ത മാസത്തോടെ സ്റ്റോറുകളിലെത്തുമെന്ന് റിപ്പോർട്ട്. ആപ് പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന ഫോക്സോൺ ഇന്ത്യയിൽ നിർമാണശാല ആരംഭിച്ചിരുന്നു.
ഐഫോൺ XS മാക്സ്, ഐഫോൺ XR തുടങ്ങിയ ഫോണുകളാണ് ഇന്ത്യയിൽ നിർമിക്കുന്നത്. ഇന്ത്യയിൽ നിർമിച്ച ഫോണുകൾക്ക് അന്തിമമായി ആപ്പിൾ വൈകാതെ അനുമതി നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഫോക്സോണിലെ ചില ജീവനക്കാെര ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഐഫോൺ ഇന്ത്യയിൽ നിർമിക്കുന്നതോടെ നികുതിയിനത്തിൽ വൻ തുക ആപ്പിളിന് ലാഭിക്കാൻ കഴിയും. ഇതോടെ ഐഫോൺ മോഡലുകൾക്ക് വില കുറയുമെന്നാണ് പ്രതീക്ഷ.
നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ ഒരു സ്മാർട്ട്ഫോൺ നിർമാണ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിൻെറ ഭാഗമായാണ് ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ ഇന്ത്യയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.