കാലിഫോർണിയ: കഴിഞ്ഞ കുറേ ദിവസങ്ങളിലായി ആപ്പിളിനെ സംബന്ധിച്ചുള്ള ചർച്ചകളിലെല്ലാം നിറഞ്ഞ് നിന്ന് െഎഫോൺ എക്സ് എന്ന മോഡലായിരുന്നു. ഏറെ കോട്ടിഘോഷിച്ച് ആപ്പിൾ പുറത്തിറക്കിയ എക്സിന് വിപണിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ പോയതാണ് ചർച്ചയായത്. ഇപ്പോൾ എക്സിനെ അടിമുടി മാറ്റി വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. എക്സ് പ്ലസ് എന്ന പേരിലാവും പുതിയ ഫോൺ എത്തുക. ഫോണിനെ സംബന്ധിച്ചുള്ള ആദ്യവിവരങ്ങൾ ടെക് സൈറ്റുകൾ പുറത്ത് വിട്ടു.
സ്ക്രീനിൽ സൈസിലാണ് ആപ്പിൾ പ്രധാനമായും മാറ്റം വരുത്ത;. 6.8 ഇഞ്ചിെൻറ വലിയ ഡിസ്പ്ലേയായിരിക്കും എക്സിന് ആപ്പിൾ നൽകിയിരിക്കുന്നത്. െഎഫോൺ എക്സിന് കനം കൂടുതലായിരിക്കുമെന്നും റിപ്പോർട്ടകളുണ്ട്. വെർട്ടിക്കൽ ഫേസ് അൺലോക്കായിരിക്കും ഫോണിന് ആപ്പിൾ നൽകുക.
4 ജി.ബി റാമിെൻറ കരുത്തിലാവും െഎഫോൺ എക്സ് പ്ലസ് വിപണിയിലെത്തുക. മുൻ മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ 60,000 രൂപയായിരിക്കും െഎഫോൺ എക്സ് പ്ലസിെൻറ വിലയെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.