പ്രതിദിനം 10 ജി.ബി ഡാറ്റ; ജിയോയെ വെല്ലാൻ കിടിലൻ പ്ലാനുമായി ബി.എസ്​.എൻ.എൽ

ന്യൂഡൽഹി: റിലയൻസ്​ ജിയോയും ഭാരതി എയർടെല്ലും ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ പുതിയ പ്ലാനുമായി ബി.എസ്​.എൻ.എൽ. പ്രതിദിനം 10 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ്​ ബി.എസ്​.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്​.

96 രൂപക്ക്​ 28 ദിവസത്തേക ്ക്​ പ്രതിദിനം 10 ജി.ബി ഡാറ്റ നൽകുന്നതാണ്​ ബി.എസ്​.എൻ.എല്ലിൻെറ പ്ലാനുകളിലൊന്ന്​. 236 രൂപക്ക്​ 84 ദിവസത്തേക്ക്​ പ്രതിദിനം 10 ജി.ബി ഡാറ്റ നൽകുന്നതാണ്​ രണ്ടാമത്തെ പ്ലാൻ.

അതേസമയം, രണ്ട്​ പ്ലാനുകളിലും കോളുകളോ എസ്​.എം.എസോ ബി.എസ്​.എൻ.എൽ നൽകുന്നില്ല. 149 രൂപക്ക്​ പ്രതിദിനം 1.5 ജി.ബി ഡാറ്റ നൽകുന്നതാണ്​ ജിയോയുടെ പ്ലാൻ. ജിയോ പ്ലാനിൽ കോളുകളും എസ്​.എം.എസുകളും ഉൾപ്പെടുന്നുണ്ട്​.

Tags:    
News Summary - Jio Effect: This BSNL Plan Costs Rs 96 And Offers 10GB-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.