മുംബൈ: റിലയൻസിൻെറ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച ജിയോ ഫൈബറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങ ൾ പുറത്ത് വിട്ട് കമ്പനി. 699 രൂപ മുതൽ 8499 രൂപ വരെയാണ് ജിയോ ഫൈബറിൻെറ വിവിധ പ്ലാനുകൾ. 1600 നഗരങ്ങളിൽ ജിയോ ഫൈബർ സേവനം ലഭ്യമാണ്.
ജിയോയുടെ അടിസ്ഥാന പ്ലാനിൽ 100 എം.ബി.പി.എസ് വേഗതയിൽ 150 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഇതിൽ 100 ജി.ബി പ്രതിമാസവും അധിക 50 ജി.ബി ഡാറ്റ ആറ് മാസത്തേക്കുമാണ് ലഭിക്കുക. ഡാറ്റയുടെ പരിധി കഴിഞ്ഞാൽ വേഗത ഒരു എം.ബി.പി.എസായി ചുരുങ്ങും. 849 രൂപയുടെ പ്ലാനിൽ 250 ജി.ബി ഡാറ്റയാണ് ലഭിക്കുക. 1299 , 2499 രൂപയുടെ പ്ലാനുകളിൽ പ്രതിമാസം 750, 1500 ജി.ബി ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ രണ്ട് പ്ലാനുകളിലും വേഗത യഥാക്രമം 250 എം.ബി.പി.എസും 500 എം.ബി.പി.എസുമായിരിക്കും. 3999 രൂപയുടെ പ്ലാനിൽ 2500 ജി.ബി ഡാറ്റയും 8499 രൂപയുടെ പ്ലാനിൽ 5000 ജി.ബി ഡാറ്റയും കമ്പനി ലഭ്യമാക്കും. ഈ പ്ലാനുകളിൽ 1 ജി.ബി.പി.എസായിരിക്കും വേഗത
ജിയോയുടെ പ്ലാനുകൾക്കൊപ്പം 1200 രൂപ അധികമായി നൽകിയാൽ ടി.വി വീഡിയോ കോളിങ് ഒരു വർഷത്തേക്ക് ലഭ്യമാകും. 1200 രൂപ നൽകി ജിയോയുടെ ഗെയിമിങ് അനുഭവവും സ്വന്തമാക്കാം. 999 രൂപക്ക് അഞ്ച് ഉപകരങ്ങൾക്ക് ആൻറി വൈറസ് സുരക്ഷയും ജിയോ ഫൈബർ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.