മുംബൈ: റിലയൻസ് ജിയോ നൽകിയ ഷോക്കിൽ നിന്ന് ടെക് ലോകത്തെ പല വമ്പൻമാരും ഇനിയും മുക്തമായിട്ടില്ല. അതിനിടെ ഒരുകൂട്ടം പുതിയ സേവനങ്ങൾ അവതരിപ്പിച്ച് വിപണിയെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ജിയോ. റിലയൻസിെൻറ ജനറൽ മീറ്റിങ്ങിലാണ് ജിയോയുടെ ബ്രോഡ്ബാൻഡ് നെറ്റ്വർക്കായ ജിയോ ജിഗാ ഫൈബറിെൻറയും ജിയോ ജിഗാ ടിവിയുടെയും പ്രഖ്യാപനം കമ്പനി നടത്തിയത്.
1100 നഗരങ്ങളിൽ 1 ജി.ബി പെർ സെക്കൻഡ് വേഗതയിൽ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ജിയോയുടെ സെറ്റ്ടോപ്പ് ബോക്സും നൽകും. 600 ചാനലുകൾ, ആയിരക്കണക്കിന് സിനിമകൾ, ലക്ഷക്കണക്കിന് പാട്ടുകൾ എന്നിവയെല്ലാം ജിയോയുടെ സെറ്റ് ടോപ്പ് ബോക്സിലുടെ ലഭ്യമാവും.
മൾട്ടി പാർട്ടി വീഡിയോ കോൺഫറൻസിങ്, വിർച്വുൽ റിയാലിറ്റി ഗെയിം, ഡിജിറ്റൽ ഷോപ്പിങ്, ശബ്ദാധിഷ്ഠത വിർച്വുൽ റിയാലിറ്റി സംവിധാനം എന്നിവയെല്ലാം ജിയോയുടെ ജിഗാ ഫൈബറിെൻറ ഭാഗമാവും. ടി.വിയെ വോയ്സ് കമാൻഡ് കൊണ്ട് നിയന്ത്രിക്കാവുന്ന സംവിധാനവും ജിയോ ഫൈബറിെൻറ ഭാഗമാണ്. വീടുകളിൽ വൈഫൈയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഹോം സംവിധാനവും ജിയോ ഫൈബറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സ്വാതന്ത്ര്യമാണ് പുതിയ പദ്ധതിയിലുടെ ലക്ഷ്യമിടുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ജിയോ ജിഗാ ഫൈബറിലുടെ വിദ്യഭ്യാസ-ആരോഗ്യ രംഗങ്ങളിലെ പുരോഗതി ഉണ്ടാക്കുകയും റിലയൻസിെൻറ ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.