ഇന്ത്യൻ ടെക് ലോകത്ത് റിലയൻസ് ജിയോ സൃഷ്ടിച്ച അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. എയർടെൽ ഉൾപ്പടെയുള്ള പല വമ്പൻമാർക്കും ജിയോയുടെ തേരോട്ടത്തിൽ കാലിടറിയിരുന്നു. ഇപ്പോൾ സെറ്റ് ടോപ് ബോക്സ്, ബ്രോഡ്ബാൻഡ് ഇൻറ ർനെറ്റ് എന്നിവയിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ് റിലയൻസ് ജിയോ. ഇതിനായി പുതിയ പാക്കേജുകൾ ജിയോ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ആഗസ്റ്റ് 12ന് നടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിൻെറ വാർഷിക പൊതുയോഗത്തിൽ കമ്പനി പുതിയ ഉൽപന്നങ്ങൾ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. 4 കെ നിലവാരത്തിലുള്ള ദൃശ്യങ്ങൾ കാണാനായി സെറ്റ്ടോപ്പ് ബോക്സും ബ്രോഡ്ബാൻഡ് കണക്ഷനുമായിരിക്കും റിലയൻസിൻെറ പാക്കേജിൽ ഉൾപ്പെടുക.
600 രൂപയിലായിരിക്കും പ്രതിമാസ പ്ലാനുകൾ തുടങ്ങുക. 600 രൂപക്ക് 600 ചാനലുകളാവും സെറ്റ്ടോപ് ബോക്സിൽ ലഭ്യമാവുക. ഇതിന് പുറമേ 50 എം.ബി.പി.എസ് വേഗതയിൽ 100 ജി.ബി ഡാറ്റയും റിലയൻസ് നൽകും. ലാൻഡ്ലൈൻ ഉപയോഗിച്ച് കോളുകളും റിലയൻസിൽ സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.