മൊബൈൽ വിപണിയിൽ തരംഗം തീർത്തതിന് പിന്നാലെ റിലയൻസ് ജിയോ ഡി.ടി.എച്ച് വ്യവസായത്തിലേക്കും ചുവടുവെക്കുന്നു. ജിയോ ഹോം ടി.വി എന്ന പേരിൽ ഡി.ടി.എച്ച് സേവനം ആരംഭിക്കാനുള്ള നീക്കത്തിലാണ് റിലയൻസ് എന്നാണ് വിവരം. ഇതിനുള്ള പരീക്ഷണങ്ങൾ കമ്പനി പൂർത്തിയാക്കി കഴിഞ്ഞു. വൈകാതെ തന്നെ ഒൗദ്യോഗികമായി സേവനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
200, 400 എന്നിങ്ങനെ രണ്ട് പ്ലാനുകളിലായിരിക്കും ജിയോ ഡി.ടി.എച്ച് സേവനങ്ങൾ ആരംഭിക്കുക. 200 രൂപയുടെ പ്ലാനിൽ എസ്.ഡി ചാനലുകളും 400 രൂപക്ക് എച്ച്.ഡി ചാനലുകളുമാവും ജിയോ നൽകുക. ജിയോയുടെ ടി.വി ആപ് ഉപയോഗിച്ച് ഡി.ടി.എച്ച് സേവനങ്ങളുടെ പരീക്ഷണം കമ്പനി നടത്തിയെന്നാണ് റിപ്പോർട്ട്.
അതേ സമയം, ചൈനീസ് നിർമാതാക്കളായ ഷവോമിയുമായി ചേർന്ന് മൊബൈൽ റീടെയിൽ വിപണിയിലും ജിയോ ചില പരീക്ഷണങ്ങൾക്ക് മുതിരുമെന്നാണ് വാർത്തകൾ. ഷവോമിയുടെ ഫോണുകൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി വിൽക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച ചർച്ചകളും കമ്പനി നടത്തുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.