മുംബൈ: ടെലികോം മേഖലയിൽ പുതിയൊരു വിപ്ലവത്തിന് കൂടി തുടക്കമിടാനൊരുങ്ങുകയാണ് റിലയൻസ് ജിയോ. പുതിയ ഉൽപ്പന്നങ്ങൾ ജിയോ ജൂലൈ 21ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയതിന് ശേഷം ജിയോയുടെ ഒാരോ പ്രഖ്യാപനങ്ങളും മറ്റ് സേവനദാതാക്കൾക്ക് വൻ തിരിച്ചടി നൽകിയിരുന്നു. ടെലികോം മേഖലയെ ഞെട്ടിക്കാൻ എന്താവും റിലയൻസ് കരുതിവെച്ചിരിക്കുന്നതെന്നാണ് ഏല്ലാവരും ഉറ്റുനോക്കുന്നത്.
500 രൂപയുടെ 4ജി ഫീച്ചർ ഫോണിെൻറ അവതരണമാണ് ടെക് ലോകം പ്രതീക്ഷിക്കുന്ന പ്രധാന പ്രഖ്യാപനം. ഇൻറർനെറ്റ് ടെതറിങ്, വീഡിയോ കോളിങ്, ജിയോയുടെ ആപ്പുകൾ എന്നിവയെല്ലാം പുതിയ ഫോണിൽ ലഭ്യമാവും. 512 എം.ബി റാം 4 ജി.ബി റോം എന്നിവയായിരിക്കും മറ്റ് സവിശേഷതകൾ. ബ്ലൂടുത്ത് ഉൾപ്പടെയുള്ള കണക്ടിവിറ്റി ഫീച്ചറുകളും ഫോണിലുണ്ട്. ഫോൺ നിർമ്മിക്കുന്നതിനായി ജിയോ ഇൻറക്സുമായി കരാറിലേർപ്പെെട്ടന്നാണ് വാർത്തകൾ.
ജിയോയുടെ ബ്രോഡ്ബാൻഡിെൻറ പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്ന മറ്റൊന്ന്. ആറ് നഗരങ്ങളിൽ ജിയോ ബ്രോഡ്ബാൻഡിെൻറ പരീക്ഷണം നടക്കുകയാണ്. 1 ജി.ബി.പി.എസ് വേഗതയിൽ നാല് മാസത്തേക്ക് 100 ജി.ബി ഡാറ്റയാണ് ജിയോയിൽ ലഭ്യമാവുക. ബ്രോഡ്ബാൻഡ് മോഡം വാങ്ങുന്നതിനായി 4,500 രൂപ നൽകണം. 100 രൂപയിൽ താഴെയുള്ള പ്ലാനുകളും ജിയോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.