മുംബൈ: പ്രതിമാസം 200 രൂപ മാത്രം ഉപയോക്താവിന് ചെലവ് വരുന്ന രീതിയിൽ 2399 രൂപയുടെ പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാനുമായി റിലയൻസ് ജിയോ. പ്ലാൻ പ്രകാരം ദിവസേന രണ്ട് ജി.ബി ഡേറ്റയും അൺലിമിറ്റഡ് വോയ്സ്കോളും 365 ദിവസത്തെ കാലാവധിയോടെ ലഭിക്കും. ഇതോടൊപ്പം 151, 201, 251 രൂപകളുടെ പുതിയ വർക് ഫ്രം ഹോം ആഡ് ഓൺ പാക്കുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
2399 രൂപയുടെ പ്ലാൻ
രണ്ട് ജി.ബി അതിവേഗ ഇൻറർനെറ്റ് പരിധിയില്ലാത്ത വോയ്സ്കാൾ, എസ്.എം.എസ് എന്നിവ 365 ദിവസം ആസ്വദിക്കാൻ സാധിക്കുമെന്നതാണ് പുതിയ പ്ലാനിെൻറ പ്രത്യേകത. 2121 രൂപയുടെ മറ്റൊരു പ്ലാനും ജിയോക്കുണ്ട്. എന്നാൽ ഇതിന് 336 ദിവസം മാത്രമാണ് കാലാവധി. ഈ പ്ലാനില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ, അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ്‌കോള്‍, മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 12000 മിനിറ്റ്, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും. ജിയോയുടെ മുഖ്യ എതിരാളികളായ ഭാരതി എയർടെലിനും വോഡഫോൺ ഐഡിയക്കും 2388, 2399 രൂപകളുടെ പ്ലാനുകൾ നിലവിലുണ്ടെങ്കിലും ഇരുസേവനദാതാക്കളും ദിവസേന 1.5 ജി.ബി ഡേറ്റ മാത്രമാണ് നൽകുന്നത്.
151, 201, 251രൂപയുടെ ആഡ്ഓൺ പ്ലാനുകൾ
2399 പ്ലാനിനൊപ്പം 151, 201, 251 രൂപകളുടെ പുതിയ വർക്ഫ്രം ഹോം ആഡ് ഓൺ പാക്കുകളും ജിയോ കൊണ്ടുവന്നു. 151രൂപക്ക് റീചാർജ് ചെയ്താൽ 30 ജി.ബി അധിക അതിവേഗ ഇൻറർനെറ്റ് സേവനം ലഭിക്കും. 201 രൂപക്ക് 40 ജി.ബിയും 251രൂപക്ക് 50 ജി.ബി ഡേറ്റയുമാണ് ലഭിക്കുക. ഡേറ്റ ഉപഭോഗപരിധി കവിഞ്ഞും ഉപയോഗം അത്യാവശ്യമായ ആളുകൾക്ക് ഏറെ ഉപകാരപ്രദമായ പ്ലാനുകളാണിവ. ഇതിന് പ്രത്യേക കാലാവധിയില്ല. നിലവിലുള്ള പ്ലാനിെൻറ കാലാവധി തീരുന്ന മുറയ്ക്ക് ആഡ്ഓൺ പ്ലാനിെൻറ കാലാവധിയും അവസാനിക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.