ഉപഭോക്​താക്കളുടെ രോഷം തണുപ്പിക്കാൻ 30 മിനിട്ട്​ സൗജന്യ ടോക്​ ടൈമുമായി ജിയോ

ന്യൂഡൽഹി: കോളുകൾക്ക്​ ചാർജ്​ ഈടാക്കാനുള്ള റിലയൻസ്​ ജിയോയുടെ തീരുമാനത്തിനെതിരെ ഉപഭോക്​താക്കളിൽ നിന്ന്​ പ്രതിഷേധം ഉയരുന്നതിനിടെ സൗജന്യ ടോക്ക്​ ടൈം നൽകാനൊരുങ്ങി കമ്പനി. ഉപഭോക്​താകൾക്ക്​ 30 മിനിട്ട്​ സൗജന്യ ടോക്​ ടൈം ജിയോ നൽകുമെന്നാണ്​ റിപ്പോർട്ട്​.

ടോക്​ ടൈം വൗച്ചറുകൾ ഉൾപ്പെടുന്ന പ്ലാൻ റീചാർജ്​ ചെയ്യുന്നവർക്ക്​ ഒറ്റത്തവണയായി 30 മിനിട്ട്​ സൗജന്യ സംസാര സമയമാവും ജിയോ നൽകുക. ഏഴ്​ ദിവസമായിരിക്കും സൗജന്യ സംസാര സമയത്തിൻെറ കാലാവധി.

കോളുകൾക്ക്​ നിരക്ക്​ ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ട്വിറ്ററിലായിരുന്നു പ്രധാനമായും പ്രതിഷേധം. ജീവിതകാലത്തേക്ക്​ മുഴുവൻ സൗജന്യ കോളുകൾ നൽകുമെന്ന്​ അറിയിച്ചാണ്​ ജിയോ സേവനം തുടങ്ങിയതെന്നും ഇപ്പോഴുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നുമാണ്​ ഉപയോക്​താക്കൾ പറയുന്നത്​.

Tags:    
News Summary - Jio offers 30-minutes free talk time-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.