മുംബൈ: കുറഞ്ഞ ചെലവിൽ വിദേശത്തേക്ക് വിളിക്കാനുള്ള ഒാഫറുകളുമായി റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് സേവനം അവതരിപ്പിച്ചു. 199 രൂപ മുതലുള്ള പ്ലാനുകൾ ജിയോ പോസ്റ്റ്പെയ്ഡ് ലഭ്യമാണ്. 199 രൂപക്ക് 25 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ജിയോ ആപ്പുകളിലേക്കുള്ള പ്രീമിയം സബ്സ്ക്രിപ്ഷനുമാണ് ലഭ്യമാവുക.
വിദേശത്തേക്കുള്ള കോളുകളാണ് റിലയൻസ് പോസ്റ്റ്പെയ്ഡിെൻറ പ്രധാന പ്രത്യേകത. യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിളിക്കാൻ മിനിട്ടിന് 50 പൈസ മാത്രമാണ് ചാർജ്. ബംഗ്ലാദേശ്, ചൈന, ഫ്രാൻസ്, ഇറ്റലി, ന്യൂസിലാൻഡ്, സിംഗപ്പൂർ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിളിക്കാൻ മിനിറ്റിന് 2 രൂപ നൽകണം. ഹോേങ്കാങ്്, ഇന്ത്യോനേഷ്യ, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് മിനിറ്റിന് മൂന്ന് രൂപയും ആസ്ട്രേലിയ, ബഹ്റൈൻ, പാകിസ്താൻ തായ്ലാൻഡ് എന്നിവടങ്ങളിലേക്ക് വിളിക്കാൻ നാല് രൂപയും നൽകണം.
ജർമ്മനി, അയർലാൻഡ്, ജപ്പാൻ, കുവൈറ്റ്, റഷ്യ വിയ്റ്റനാം എന്നിവിടങ്ങളിലേക്ക് അഞ്ച് രൂപയും ഇസ്രായേൽ, നൈജീരിയ, സൗദി അറേബ്യ, ദക്ഷിണകൊറിയ, സ്പെയിൻ, സ്വീഡൻ, യു.എ.ഇ, ഉസ്ബസ്ക്കിസ്താൻ എന്നിവിടങ്ങളിലേക്ക് വിളിക്കാൻ മിനിറ്റിന് ആറ് രൂപയുമാണ് ചാർജ്.
സെക്യൂരിറ്റി ഡെപ്പോസിറ്റില്ലാതെ വിദേശ രാജ്യങ്ങളിലേക്കുള്ള കോളുകൾ വിളിക്കാൻ കഴിയുമെന്നതാണ് റിലയൻസ് ജിയോയുടെ പ്രത്യേകത. കുറഞ്ഞ ചെലവിൽ ഇൻറർനാഷണൽ റോമിങ് സംവിധാനവും ജിയോ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.