മുംബൈ: രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയുടെ സമ്മർ സർപ്രെസ് ഒാഫർ ഇനിയും നേടാൻ അവസരം. വ്യാഴാഴ്ചയാണ് ട്രായ് നിർദ്ദേശത്തെ തുടർന്ന് ജിയോ സമ്മർ സർപ്രെസ് ഒാഫർ പിൻവലിക്കുന്നതായി അറിയിച്ചത്. എന്നാൽ കൃത്യമായി ഒാഫർ പിൻവലിക്കുന്ന തിയതി ജിയോ പുറത്തിറക്കിയ പത്രകുറിപ്പിൽ രേഖപ്പെടുത്തിയിട്ടില്ല.
Regulator advises Jio to withdraw 3 month complimentary offer. pic.twitter.com/Hva86XN66b
— Reliance Jio (@reliancejio) April 6, 2017
റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശം എത്രയും പെെട്ടന്ന് നടപ്പിലാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. അതുവരെ പ്രൈം മെമ്പർഷിപ്പും 303 രൂപയുടെ റിചാർജ് ചെയ്യുന്നവർക്ക് നാല് മാസത്തെ സൗജന്യ സേവനം ലഭ്യമാവും. ഇതുവരെ സമ്മർ സർപ്രെസ് ഒാഫർ പിൻവലിക്കുന്നതായുള്ള ഒൗദ്യോഗികമായ അറിയിപ്പൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. എങ്കിലും രണ്ട് ദിവസത്തിനകം ഒാഫർ പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. അതുവരെ 303 രൂപക്ക് റീചാർജ് ചെയ്ത് നാല് മാസത്തെ സൗജന്യ സേവനം സ്വന്തമാക്കാം.
സമ്മർ സർപ്രെസ് ഒാഫറിൽ 303 രൂപയുടെ പ്ലാൻ ചെയ്യുന്നവർക്ക് ദിവസവും 4 ജി വേഗതയിൽ 1 ജി.ബി ഡാറ്റയും സൗജന്യ കോളുകളും 100 എസ്.എം.എസുകളുമാണ് ലഭിക്കുക. ഇൗ ഒാഫർ നാല് മാസത്തേക്ക് ലഭ്യമാവും. ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിന് ട്രായുടെ വിലക്ക് ബാധകമാവില്ല. ഏപ്രിൽ 15 വരെ ജിയോയുടെ പ്രൈം മെമ്പർഷിപ്പ് ഉപഭോക്താകൾക്ക് എടുക്കാവുന്നതാണ്. ആമസോൺ പ്രൈമിന് സമാനമായി ഉപഭോക്താകൾക്ക് പ്രത്യേക ഒാഫറുകൾ നൽകുന്നതാണ് ജിയോയുടെ മെമ്പർഷിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.