അവാർഡ്​ കിട്ടി 10 ജി.ബി ഡാറ്റ സൗജന്യമായി നൽകി ജിയോ

ന്യൂഡൽഹി: ബാഴ്​സിലോണയിൽ നടന്ന മൊബൈൽ വേൾഡ്​ കോൺഗ്രസ്​ ബെസ്​റ്റ്​ മൊബൈൽ വിഡിയോ കണ്ടൻറ്​ അവാർഡ്​ സ്വന്തമാക്കിയതിനെ തുടർന്ന്​ റിലയൻസ്​ ജിയോ 10 ജി.ബി സൗജന്യ ഡാറ്റ നൽകുന്നു. ജിയോ ടി.വി കാണുന്നതിനായാണ്​ അധിക ഡാറ്റ റിലയൻസ്​ നൽകുന്നത്​. മാർച്ച്​ 31നകം അധിക ഡാറ്റ ഉപയോഗിച്ചിരിക്കണമെന്ന നിബന്ധനയും ജിയോ മുന്നോട്ട്​ വെച്ചിട്ടുണ്ട്​.

ഹോളി ഒാഫറായാണ്​ റിലയൻസ്​ അധിക ഡാറ്റ നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ജിയോക്ക്​ അവാർഡ്​ കിട്ടിയതിനെ തുടർന്നാണിതെന്ന്​ പിന്നീട്​ വ്യക്​തമാക്കി. ജിയോ ടി.വിയിൽ 583 ചാനലുകൾ ലഭ്യമാകും. ഇതിൽ 39 എച്ച്​.ഡി ചാനലുകളും ഉൾപ്പെടും. എയർടെൽ ഡിജിറ്റൽ ടി.വി മാത്രമാണ്​ നിലവിൽ ജിയോ ടി.വിയോട്​ മൽസരിക്കുന്നത്​.

അതേ സമയം, 10 ജി.ബിയുടെ അധിക ഡാറ്റ എല്ലാവർക്കും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്​. മൈ ജിയോ ആപിൽ മൈ പ്ലാൻസ്​ എന്ന ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്​ത്​ അധിക ഡാറ്റ ലഭിച്ചിട്ടുണ്ടോയെന്ന്​ പരിശോധിക്കാം. 1299 എന്ന നമ്പറിൽ വിളിച്ചും ഇത്​ ഉറപ്പുവരുത്താവുന്നതാണ്​.

Tags:    
News Summary - Jio Users Now Getting 10GB of Free 4G Data for Jio TV Streaming-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.