വൈ-ഫൈ വോയ്​സ്​ കോളുമായി ജിയോ

ഭാരതി എയർടെല്ലിന്​ ശേഷം വൈ-ഫൈ കോളിങ്​ സംവിധാനത്തിന്​ തുടക്കം കുറിച്ച്​ റിലയൻസ്​ ജിയോ. ഉപയോക്​താക്കൾ വൈ-ഫൈ ഉപയോഗിച്ച്​ വോയ്​സ്​, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യമാണ്​ ജിയോ നൽകുന്നത്​. 150 ഹാൻഡ്​സെറ്റ്​ മോഡലുകൾ ജിയോയുടെ വൈ-ഫൈ വോയ്​സ്​ കോൾ സേവനം ലഭ്യമാകും.

മൊബൈൽ നെറ്റ്​വർക്ക്​ ഇല്ലെങ്കിലും വൈ-ഫൈയിലൂടെ കോളുകൾ വിളിക്കാനുള്ള സൗകര്യമാണ്​ ജിയോ നൽകുന്നത്​. ഇതിനായി അധിക ചാർജ്​ ഇൗടാക്കില്ല. മൊബൈൽ നെറ്റ്​വർക്ക്​ കുറവുള്ള സ്ഥലങ്ങളിലാണ്​ ഇത്​ പ്രധാനമായും ഉപകാരപ്പെടുക. വോൾട്ടിൽ എളുപ്പത്തിൽ വൈ-ഫൈ നെറ്റ്​വർക്കിലേക്ക്​ മാറാൻ കഴിയുമെന്നതും സാ​ങ്കേതികവിദ്യയുടെ മേന്മയാണ്​.

ഡൽഹി, മുംബൈ, തമിഴ്​നാട്​, കൊൽക്കത്ത, ആന്ധ്രാപ്രദേശ്​ എന്നിവിടങ്ങളിലാണ്​ എയർടെൽ നേരത്തെ വൈ-ഫൈ വോയ്​സ്​ കോൾ സേവനം തുടങ്ങിയത്​. പ്രീമിയം സ്​മാർട്ട്​ഫോണുകളിൽ മാത്രമാണ്​ എയർടെല്ലി​​െൻറ ​വൈ-ഫൈ വോയ്​സ്​ കോൾ സേവനം ലഭ്യമായിരുന്നത്​.

Tags:    
News Summary - Jio Wi-Fi Calling Service Launched-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.