പുതിയ പ്ലാനുകൾ അവതരിപ്പിച്ച്​ ജിയോ; നിരക്കിൽ വർധന

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. സാമ്പത്തിക വർഷത്തി​​െൻറ രണ്ടാം പാദത്തിൽ 270 കോടിയുടെ നഷ്​ടം നേരിട്ടതി​​െൻറ പശ്​ചാത്തലത്തിൽ കൂടിയാണ്​ ജിയോ പ്ലാനുകളുമായി രംഗത്തെത്തുന്നത്​. പഴയ ധൻ ധനാ ധൻ ഒാഫർ ഇനി ലഭിക്കണമെങ്കിൽ കൂടുതൽ പണം നൽകേണ്ടി വരും

മുമ്പ്​ 399 രൂപക്ക്​ 84 ദിവ​സത്തേക്ക്​ പ്രതിദിനം 4ജി വേഗതയിൽ 1ജി.ബി ഡാറ്റയും സൗജന്യ കോളുകളുമാണ്​ ധൻ ധനാ ധൻ ഒാഫറിൽ കമ്പനി നൽകിയിരുന്നത്​. ഇനി പ്ലാൻ ലഭിക്കണമെങ്കിൽ 459 രൂപ നൽകണം. 399 രൂപക്ക്​ 70 ദിവ​സത്തേക്ക്​ ഡാറ്റയും കോളുകളും ലഭിക്കുന്നതാണ്​ ജിയോയുടെ പുതിയ ധൻ ധനാ ധൻ പ്ലാൻ.

കുറഞ്ഞ തുക റീചാർജ്​ ചെയ്യുന്നവർക്കായും ജിയോ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്​. 57,98,149 രൂപയുടെ പ്ലാനുകളാണ്​ ഇവ. 7,14,28 ദിവസം കാലാവധിയുള്ള ഇൗ പ്ലാനുകളിൽ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയിൽ 150 എം.ബി ഡാറ്റയാണ്​ ഉപയോഗിക്കാൻ സാധിക്കുക. 509 രൂപക്ക്​ 49 ദി​വ​സത്തേക്ക്​ പ്രതിദിനം 2 ജി.ബി ഡാറ്റയും അൺലിമിറ്റഡ്​ കോളുകളും നൽകുന്ന പ്ലാനും ലഭ്യമാണ്​​.

Tags:    
News Summary - Jio's 84-day plan hiked to Rs 459; double data in Rs149 scheme-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.