മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ നൽകുന്ന ഒാഫർപ്പെരുമഴക്ക് അന്ത്യമാവുന്നില്ല. പ്ലാനുകളിൽ മാറ്റത്തോടെയും പുതിയ പ്ലാനുകൾ അവതരിപ്പിച്ചുമാണ് ജിയോ ഉപയോക്താക്കളെ അമ്പരപ്പിച്ചത്.
പ്രതിദിനം 3 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനിലാണ് ജിയോ മാറ്റം വരുത്തിയിരിക്കുന്നത്. 509 രൂപക്ക് പ്രതിദിനം 3 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാൻ മാറ്റി പകരം 4 ജി.ബി മാറ്റിയിരിക്കുകയാണ് ജിയോ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം 28 ദിവസത്തേക്ക് പ്ലാൻ പ്രകാരം 112 ജി.ബി ഡാറ്റ ലഭിക്കും. ഇതിനൊപ്പം കോളുകളും എസ്.എം.സുകളും സൗജന്യമായിരിക്കും.
709 രൂപയുടെ മറ്റൊരു പ്ലാൻ. 709 രൂപയുടെ പ്ലാനിൽ പ്രതിദിനം 5 ജി.ബി ഡാറ്റയായിരിക്കും ലഭിക്കുക. പ്ലാൻ പ്രകാരം 28 ദിവസത്തേക്ക് 140 ജി.ബി ഡാറ്റയും സൗജന്യ കോളുകളും എസ്.എം.എസുകളും ലഭിക്കും. ഇതിനൊപ്പും ജിയോ ആപ്സിെൻറ സബ്സ്ക്രിപ്ഷനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.