ലോക്ഡൗൺ നാളുകളിൽ കുറച്ചല്ല ഡ്രോണുകൾ മലയാളികളെ ചിരിപ്പിച്ചത്. പുഴയിറമ്പി ലും പാടത്തും കൂട്ടംകൂടിയവർ തലക്കു മുകളിൽ ഇരമ്പിയെത്തിയ ഡ്രോണുകൾ കണ്ട് മുണ്ടുംപ റിച്ച് തലയിൽ കെട്ടിയോടി. ‘പറക്കും പിശാചിനെ’ കല്ലെറിയുന്ന അപ്പാപ്പനും തെങ്ങിനെ കെട്ട ിപ്പിടിച്ച് ഒളിച്ചയാളും ഒക്കെ കോമഡി ഫ്രെയിമുകളായി. ചിരിക്കൊപ്പം ഏറെ ചർച്ചയായ ഡ്രേ ാൺ കാഴ്ചകൾ പൊലീസിനും തുറന്നത് പുതുസാധ്യതകൾ.
വാറ്റുകാരെ കുടുക്കും
ഡ്രോൺ പറപ്പിച്ച് പകർത്തിയ ദൃശ്യങ്ങളിലൂടെ വ്യാജവാറ്റുവരെ പൊലീസ് കണ്ടെത്തി. മുമ്പ്, ഡ്രോൺ പറത്തുന്നവരെ തേടി പൊലീസ് എത്തുകയായിരുന്നെങ്കിൽ ഇപ്പോൾ പൊലീസ് ജീപ്പിലാണ ് ഡ്രോണുകളുടെ സ്ഥിരം യാത്ര. സംസ്ഥാനത്ത് 1500ഓളം ഡ്രോൺ കാമറകൾ ഉണ്ടെന്നാണ് ഓപ്പറേറ്റർമ ാരുടെ സംഘടനകളുടെ കണക്ക്.
മൂന്നുതരം ഡ്രോൺ
മൂന്നുതരം ഡ്രോണുകളാണ് സം സ്ഥാനത്ത് പ്രധാനമായും ഉപയോഗിക്കുന്നത്. സിനിമയിൽ ഉപയോഗിക്കുന്ന ഇൻസ്പെയർ-2 എന്ന ഡ്രോണിന് 12 ലക്ഷം രൂപവരെയാണ് വില. ഫാൻറം-4 (ലോകത്ത് ഏറ്റവും വിറ്റുപോകുന്നത് ഫാൻറം-3, ഫാൻറം -4 സീരീസുകൾ) എന്ന േഡ്രാണിന് 1.50 മുതൽ 4 ലക്ഷം രൂപയും മാവിക്ക് എന്ന മോഡലിന് 1.50 മുതൽ 2 ലക്ഷം രൂപവരെയുമാണ് വില. 1.2 കി.മീറ്റര്‍ ദൂരം ആകാശത്ത് ചുറ്റിപ്പറക്കാൻ ഇവക്ക് കഴിയും. തുടര്‍ച്ചയായി 25 മിനിറ്റുവരെ ആകാശത്ത് കറങ്ങാൻ കഴിയുമെന്ന് കമ്പനിയും വ്യക്തമാക്കുന്നു. ഫാൻറം, മാവിക് ഡ്രോണുകൾ പ്രധാനമായും വിവാഹം, പരസ്യചിത്രീകരണം എന്നിവക്കായാണ് ഉപയോഗിക്കുന്നത്.
ചൈനീസ് മേധാവിത്വം
ഡി.ജെ.ഐ എന്ന ചൈനീസ് കമ്പനിയാണ് ഡ്രോണ്‍ വിപണിയിലെ മേധാവികള്‍. അടുത്തിടെ ചൈനയില്നിന്നുതന്നെയുള്ള ഷവോമി മൊബൈല്‍ കമ്പനി പുതിയ ഡ്രോൺ അവതരിപ്പിച്ചു. എന്നാലിത് കേരളത്തിൽ വ്യാപകമായിട്ടില്ല. സിനിമ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഇൻസ്പെയർ-2 എന്ന ഡ്രോണിന് പ്രതിദിനം 25,000 രൂപയാണ് വാടക. മറ്റ് േഡ്രാണുകൾക്ക് 8000-10000 രൂപവരെയും.
മൂന്നുകിലോമീറ്റർ വരെ ആകാശദൃശ്യം
വലിയ ഡ്രോണുകൾ ഉപയോഗിച്ച് നിരപ്പായ സ്ഥലമാണെങ്കിൽ മൂന്നു കിലോമീറ്റർ വരെ ദൂരത്തെ ദൃശ്യങ്ങൾ പകർത്താൻ കഴിയുമെന്ന് വർഷങ്ങളായി സിനിമ മേഖലയിൽ ഡ്രോണുമായി പറക്കുന്ന സൂരജ് ലൈവ് മീഡിയ ഉടമ സൂരജ് പറയുന്നു.ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷെൻറ നിർദേശങ്ങൾ പാലിച്ചാണ് ഡ്രോൺ ഓപറേറ്റർമാരുടെ പ്രവർത്തനം. വിമാനത്താവളങ്ങൾ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവക്ക് സമീപം പറപ്പിക്കാനാകില്ല. ഇത്തരം സ്ഥലങ്ങൾ അടുത്തെത്തുേമ്പാൾ തനിയെ ലാൻഡ് ചെയ്യുന്ന തരത്തിലാണ് മിക്ക ട്രോണുകളുടെയും രൂപകൽപന.
വെയിൽ കൊള്ളേണ്ട
തുടർച്ചയായി വെയിലേറ്റ് ഇവയുടെ ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. ഇതിന് 15,000 രൂപവരെയാണ് വില. കസ്റ്റംസ് നിയന്ത്രണങ്ങൾ കാരണം സ്പെയർ പാർട്സുകൾ ലഭിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്പെയർ പാർട്സുകൾ കിട്ടാതായതോടെ കേടായവയിൽനിന്ന് മറ്റുഭാഗങ്ങൾ അഴിച്ചുമാറ്റി മറ്റുള്ളവക്ക് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
ഡ്രോൺ യൂനിയൻ
‘ഒപ്പം’ (ഓർഗനൈസേഷൻ ഓഫ് പ്രഫഷനൽ ഏരിയൽ മൂവി മേക്കേഴ്സ്), ‘പക്ക’ (പ്രഫഷനൽ ഏരിയൽ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷൻ), സ്കൈ ലിമിറ്റ് എന്നിങ്ങനെ ഡ്രോൺ കാമറ ഓപറേറ്റർമാരുടെ മൂന്ന് സംഘടനകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഏരിയൽ ഫോട്ടോഗ്രഫി, ഏരിയൽ മാപ്പിങ്, സിനിമ, റിസർച് ആൻഡ് ഡെവലപ്മെൻറ് തുടങ്ങിയ മേഖലകളിൽ ജോലിചെയ്യുന്നവരാണ് ഡ്രോൺ ഓപറേറ്റർമാരിലേറെയും. ഡ്രോണുകൾക്ക് കേടുപാടു സംഭവിച്ചാൽ നന്നാക്കാൻ അംഗീകൃത സർവിസ് സെൻററുകൾ സംസ്ഥാനത്തില്ല. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ടെക്നീഷ്യന്മാരുണ്ട്. ഇവരാണ് തകരാറുകൾ പരിഹരിക്കുന്നത്.
Drone sightings..
— Kerala Police (@TheKeralaPolice) April 11, 2020
Part 2... pic.twitter.com/AE9y8W3lsN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.