ടെന്നസി: ഗണിതശാസ്ത്ര ചരിത്രത്തിൽ വിസ്മയത്തിെൻറ പുതിയ അധ്യായം രചിച്ചുകൊണ്ട് അറിയപ്പെടുന്ന ഏറ്റവും വലിയ അഭാജ്യ സംഖ്യ കണ്ടെത്തി. രണ്ടുകോടി 32 ലക്ഷത്തിലേറെ അക്കങ്ങളുള്ള ഇൗ സംഖ്യക്ക് തൽക്കാലം എം 7,72,32,917 എന്ന ചുരുക്കപ്പേര് നൽകിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഏറ്റവും ചെറിയ അഭാജ്യ സംഖ്യയായ ‘2’നെ 7,72,32,917 തവണ ഗുണനം ചെയ്താൽ കിട്ടുന്ന സംഖ്യയിൽനിന്ന് ഒന്ന് കുറച്ചാൽ ലഭിക്കുന്ന സംഖ്യയാണിത്. 2016ൽ കണ്ടെത്തിയ വലിയ അഭാജ്യ സംഖ്യയെക്കാൾ 10 ലക്ഷം അക്കങ്ങൾ കൂടുതൽ ഉണ്ട് ഇൗ ‘പുതുതലമുറക്കാരനിൽ’.
ഒന്നുകൊണ്ടും അതേ സംഖ്യകൊണ്ടും നിേശ്ശഷം ഹരിക്കാവുന്ന സംഖ്യ എന്നാണ് അഭാജ്യ സംഖ്യയുടെ (പ്രൈം നമ്പർ) ലളിത നിർവചനം. നൂറ്റാണ്ടുകൾക്ക് മുേമ്പ ഗണിതശാസ്ത്രജ്ഞരെ ആകർഷിച്ചുവരുന്ന അഭാജ്യ സംഖ്യകൾ കണ്ടെത്താൻ യൂക്ലിഡ് സമവാക്യം തയാറാക്കിയിരുന്നുവെങ്കിലും അഭാജ്യ സംഖ്യകൾ അനന്തമായിരുന്നതിനാൽ സമവാക്യം കുറ്റമറ്റതായിരുന്നില്ല.ഫെഡെക്സ് ഇലക്ട്രിക്കൽ എൻജിനീയർ ആയ ജൊനാഥൻ പേസ് 14 വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് പുതിയ അഭാജ്യ ഭീമനെ കണ്ടെത്തിയത്. ‘ഗ്രേറ്റ് ഇൻറർനെറ്റ് മേഴ്സിനി പ്രൈം സെർച്’ എന്ന ഇൻറർനെറ്റ് കൂട്ടായ്മ പ്രത്യേക സോഫ്റ്റ് വെയറുകൾ തയാറാക്കിയാണ് അഭാജ്യ സംഖ്യ വേട്ടക്ക് തുടക്കംകുറിച്ചത്.
ഉച്ചരിക്കാനാകാത്ത ഇൗ വലിയ സംഖ്യ രേഖപ്പെടുത്താൻ ആയിരക്കണക്കിന് പേജുകളും അവ സൂക്ഷിക്കാൻ ഭീമൻ അലമാരയും ആവശ്യമായി വരുമെന്ന് ഇൗ ഗവേഷണ സൈറ്റ് വിശദീകരിക്കുന്നു. സെക്കൻഡിൽ അഞ്ചക്കം വീതം എഴുതിയാൽ 59 ദിവസം കഴിയുേമ്പാൾ അഞ്ച് കിലോമീറ്റർ ൈദർഘ്യത്തിൽ നിങ്ങൾ എഴുതിക്കഴിഞ്ഞിരിക്കുമെന്നും സൈറ്റ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.