െഎഫോണുകൾക്ക്​ ഇന്ത്യയിൽ വില കുറയും

ബംഗളൂരു: ആപ്പിളി​​​െൻറ ബംഗളൂരുവിലെ നിർമാണശാലയിൽ ​െഎഫോണുകളുടെയും ​െഎപാഡി​​​െൻറയും അസംബ്ലിങ്​ ആരംഭിക്കുന്നു. ഇതോടെ ​ആപ്പിളി​​​െൻറ ഫോണുകളുടെ അസംബ്ലിങ്​ നടത്തുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും.​െഎഫോൺ എസ്​.ഇ ആയിരിക്കും ഇന്ത്യയിലെ നിർമാണശാലയിൽ നിന്ന്​ പുറത്തിറങ്ങുന്ന ആദ്യ ​െഎഫോൺ മോഡൽ. ഇതോടെ ഇന്ത്യയിൽ ​െഎഫോണുകളുടെ വില കുറയുമെന്നാണ്​ റിപ്പോർട്ട്.

വാൾ സ്​ട്രീറ്റ്​ ജേണലി​​​െൻറ റിപ്പോർട്ടനുസരിച്ച്​ തായ്​വാൻ കമ്പനിയായ വിസ്​ട്രൺ  അസംബ്ലിങ്​  യൂണിറ്റിൽ ​ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഫോണുകളുടെ നിർമാണം വിസ്​ട്രൺ ആരംഭിക്കുന്നത്​. ഇൗ മാസം അവസാനത്തോടെ മെയ്​ഡ്​ ഇൻ ഇന്ത്യ ​െഎഫോണുകൾ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ചൈനക്ക്​ ശേഷം ലോകത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട മൊബൈൽ ഫോൺ വിപണിയാണ്​ ഇന്ത്യ. എന്നാൽ ഇന്ത്യൻ  വിപണിയിൽ 10 ശതമാനം മാത്രമാണ്​ ആപ്പിളി​​​െൻറ വിഹിതം. ​ ഫോണി​​​െൻറ ഉയർന്ന വിലയാണ്​ ആപ്പിളിനോട്​​ ഇന്ത്യക്കാർക്ക്​  ആഭിമുഖ്യം കുറയാനുള്ള കാരണം. ഇന്ത്യയിൽ ഫോണി​​​െൻറ നിർമാണം തുടങ്ങിയാൽ വില കുറക്കാൻ കഴിയുമെന്നാണ്​ കമ്പനിയുടെ പ്രതീക്ഷ. ഇപ്പോൾ ആപ്പിൾ ഇന്ത്യയിൽ നിന്ന്​ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ​െഎഫോൺ എസ്​.ഇയുടെ വിലയിൽ 6,500 രൂപയുടെ വരെ കുറവുണ്ടാണ്​​ പ്രതീക്ഷിക്കുന്നത്​.
 

Tags:    
News Summary - 'Made in India' iPhones could cost $100 less, will hit shelves this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.