ന്യൂഡൽഹി: ആപ്പിൾ ഐഫോണിെൻറ 12ാം പതിപ്പ് പുറത്തിറങ്ങാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. എങ്കിലും ഫോണിനെ കുറിച ്ചുള്ള നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരമൊരു വാർത്ത ലെറ്റ്സ്ഗോ ഡിജിറ്റലെന്ന ടെക്നോളജി സൈ റ്റും റിപ്പോർട്ട് ചെയ്തു. 2020ലെ ഐഫോണിൽ ഫേസ് ഐ.ഡി ആപ്പിൾ ഉപേക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
ഫേസ് ഐഡിക്ക് പകരം ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസർ ആപ്പിൾ അവതരിപ്പിക്കുമെന്നാണ് സൂചന. നോച്ച് സ്ക്രീനും പുതിയ ഐഫോണിൽ നിന്ന് അപ്രത്യക്ഷമായേക്കും. 2017 ഐഫോൺ Xലാണ് ആപ്പിൾ ഫേസ്ഐഡിയും നോച്ച് സ്ക്രീനും കൊണ്ട് വന്നത്. 2020ൽ പുറത്തിറക്കുന്ന ഐഫോൺ 12 പ്രോ, 12 പ്രോ മാക്സ് എന്നീ ഫോണുകളിൽ മാത്രമാവും മാറ്റമുണ്ടാകുക.
ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ ഫോണുകളിലുള്ള സാങ്കേതികവിദ്യ തന്നെയാണ് ഐഫോണിലും എത്തുന്നത്. പക്ഷേ ഡിസൈനിലും സാങ്കേതിക വിദ്യയിലും സ്വന്തമായൊരു ടച്ച് കൊണ്ട് വരാൻ ആപ്പിൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ എന്ത് മാറ്റമാണ് ഐഫോൺ 12ൽ ഉണ്ടാവുകയെന്നാണ് ആപ്പിൾ ആരാധകർ ഉറ്റുനോക്കുന്നത്.
5.8 ഇഞ്ച് മുതൽ 6.7 ഇഞ്ച് വരെയായിരിക്കും ഐഫോൺ മോഡലുകളുടെ ഡിസ്പ്ലേ സൈസ്. ഉയർന്ന മോഡലുകളിൽ ഒ.എൽ.ഇ.ഡി ഡിസ്പ്ലേ ആപ്പിൾ നൽകുേമ്പാൾ താഴ്ന്ന ഫോണുകളിൽ എൽ.സി.ഡിയായിരിക്കും ഡിസ്പ്ലേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.