പാവങ്ങളുടെ എയർപോഡ്​; എം.ഐ എയർ ഡോട്​സ്​ പ്രോ 2 വിപണിയിൽ

ആപ്പിൾ എയർപോഡിന്​ സമാനമായി എയർ ഡോട്​സ്​ പ്രോ 2 വിപണിയിൽ അവതരിപ്പിച്ച്​ ഷവോമി. ചൈനീസ്​ വിപണിയിലാണ്​ ഷവോമ ി എയർ ഡോട്​സ് പ്രോ 2​ അവതരിപ്പിച്ചത്​. വെളുത്ത നിറത്തിൽ മാത്രമാവും എയർ ഡോട്​സ്​ പ്രോ 2 ലഭ്യമാകുക. ഇതിനൊപ്പം ചാർജിങ്​ കേസും ലഭിക്കും.

ബ്ലൂടുത്ത്​ 5.0യെ എയർഡോട്​സ്​ പ്രോ 2 പിന്തുണക്കും. ഡ്യുവൽ മൈക്രോ ഫോണാണ്​ മറ്റൊരു സവിശേഷത. നാല്​ മണിക്കൂറാണ്​ എയർ ഡോട്​സ്​ പ്രോയുടെ ബാറ്ററി ശേഷി. യു.എസ്​.ബി ടൈപ്പ്​-സി കേബിൾ ചാർജ്​ ചെയ്യാവുന്ന ചാർജിങ്​ കേസിൻെറ ബാറ്ററി ശേഷി 14 മണിക്കൂറാണ്​.

സെപ്​തംബർ 27 മുതൽ എം.ഐ ഡോട്​സ് പ്രോ 2 ചൈനീസ്​ വിപണിയിൽ ലഭ്യമാണ്​. ഏകദേശം 399 യുവാനാണ്​ ചൈനയിലെ വില. ഇന്ത്യയിൽ ഏകദേശം 4,000 രൂപയായിരിക്കും വില. ഇന്ത്യയുൾപ്പടെയുള്ള വിപണികളിൽ എയർഡോട്​സ്​ പ്രോ 2 എപ്പോൾ എത്തുമെന്ന്​​ ഷവോമി വ്യക്​തമാക്കിയിട്ടില്ല.

Tags:    
News Summary - Mi AirDots Pro 2 Announced-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.