ടെക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഷവോമി അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ബാൻഡിനെ ചൈനീസ് വിപ ണിയിൽ അവതരിപ്പിച്ചു. കളർ ഡിസ്പ്ലേയോട് കൂടിയെത്തുന്ന ബാൻഡ് 4 ആണ് വിപണിയിലേക്ക് എത്തുന്നത്. 2.5ഡി ഗ്ലാസിൻെറ സുരക്ഷയോട് കൂടിയെത്തുന്ന 0.95ഇഞ്ച് അമലോഡഡ് കളർ ഡിസ്പ്ലേയാണ് ബാൻഡ് 4ൻെറ പ്രധാന സവിശേഷത. 120x240 ആണ് പിക്സൽ റെസലൂഷൻ.
ഒാട്ടം, സൈക്ലിങ്, വ്യായാമം,നീന്തൽ, നടത്തം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളെ വിലയിരുത്താനായി സിക്സ് ആക്സിസ് ആക്സിലറോമീറ്റർ ഷവോമി ബാൻഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 മീറ്റർ വരെ വാട്ടർ പ്രൂഫാണ് ബാൻഡ് എന്നാണ് ഷവോമിയുടെ അവകാശവാദം. എൻ.എഫ്.സിയുടെ വരവാണ് മറ്റൊരു പ്രധാന സവിശേഷത. ബാൻഡ് 3യുമായി താരതമ്യം ചെയ്യുേമ്പാൾ ഡിസ്പ്ലേയിലാണ് ഷവോമി പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
വില തന്നെയാണ് ഷവോമി ബാൻഡ് 4ൻെറയും ഹൈലൈറ്റ്. ഏകദേശം 1700 രൂപയായിരിക്കും ഇന്ത്യയിലെ ബാൻഡ് 4ൻെറ വില. എൻ.എഫ്.സി കൂടിയുള്ള എഡിഷന് 2300 രൂപയും നൽകണം. അവഞ്ചേഴ്സ് സ്പെഷ്യൽ എഡിഷനും ഷവോമി വിപണിയിലെത്തിക്കുന്നുണ്ട്. ഇതിന് ഏകദേശം 3500 രൂപയായിരിക്കും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.