ജൂൺ 11നാണ് ഇന്ത്യയിൽ ഷവോമിയുടെ എം.െഎ നോട്ട് ബുക്ക് അവതരിപ്പിക്കുന്നത്. അവതരണത്തിന് മുന്നോടിയായി നോട്ട് ബുക്കിെൻറ പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഷവോമി. ഇൻറലിെൻറ 10 ജനറഷേൻ കോർ െഎ 7 പ്രൊസസറായിരിക്കും ലാപ്ടോപ്പിന് കരുത്ത് പകരുകയെന്നാണ് ടീസറിൽ നിന്ന് വ്യക്തമാക്കുന്നത്.
എം.െഎ നോട്ട്ബുക്കിന് 12 മണിക്കൂർ ബാറ്ററിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആപ്പിൾ, എച്ച്.പി, ഡെൽ തുടങ്ങിയ കമ്പനികളോടുള്ള മൽസരമാണ് ഷവോമി പുതിയ ഉൽപന്നത്തിലൂടെ ലക്ഷ്യമിടുന്നത്.
വലിയ ഡിസ്പ്ലേയുമായിട്ടായിരിക്കും ലാപ്ടോപ്പ് എത്തുകയെന്ന സൂചനയും ഷവോമി നൽകുന്നുണ്ട്. ചൈനയിൽ പുറത്തിറങ്ങിയ മോഡലിൽ നിന്നും തീർത്തും വിഭിന്നമായിരിക്കും എം.െഎയുടെ ഇന്ത്യയിലെ ലാപ്ടോപ്പ്. ആപ്പിളിെൻറ മാക് ബുക്ക് പ്രോയോടും മൈക്രോസോഫ്റ്റിെൻറ സർഫേസ് സീരിസിനോട് മൽസരിക്കാനുള്ള വിലയായിരിക്കും ഷവോമി പുതിയ ലാപ്ടോപ്പിന് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.