ന്യൂയോർക്: ഇക്കുറി മൈക്രോസോഫ്റ്റിലെ ജീവനക്കാർ ഏപ്രിൽ ഫൂൾ തമാശകൾ പറയില്ല. ഏപ ്രിൽ ഒന്നിന് തമാശകൾ നിരോധിച്ചുെകാണ്ട് മൈക്രോസോഫ്റ്റ് കമ്പനി ഉത്തരവിറക്കിയതോടെയാണിത്. വിഡ്ഢി ദിനത്തിെൻറ ഭാഗമായി തിങ്കളാഴ്ച നടക്കുന്ന ഒരു പരിപാടികളിലും സഹകരിക്കാൻ പാടില്ലെന്ന് മൈക്രോസോഫ്റ്റ് മാർക്കറ്റിങ് ചീഫ് ക്രിസ് കപോസല ജീവനക്കാർക്ക് നൽകിയ മെമ്മോയിൽ നിർദേശിച്ചു.
ഏപ്രിൽ ഒന്നിന് തമാശ പറയുന്നതുകൊണ്ട് കമ്പനിക്ക് ലാഭമുണ്ടാകില്ലെന്നാണ് അധികൃതരുടെ കണ്ടുപിടിത്തം. ആ സമയംകൂടി ജോലിയെടുത്താൻ തൊഴിലാളികൾക്കും കമ്പനിക്കും ഗുണമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
ആദ്യമായാണ് ഏപ്രിൽ ഒന്നിന് തമാശകൾ അതിരു കടക്കുന്നത് നിയന്ത്രിക്കാൻ മൈക്രോസോഫ്റ്റ് ഇത്തരമൊരു വിലക്ക് കൊണ്ടുവരുന്നത്. 2015ൽ വിൻഡോസ് ഫോണുകളിൽ വിഡ്ഢിദിന തമാശകൾ പങ്കുവെക്കാനായി ഒരു ആപ് തന്നെ ഉണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.