വി​ൻഡോസി​െൻറ വീഴ്​ച പൂർണം; വീഴ്​ത്തിയത്​ ഗൂഗ്​ൾ

വിൻഡോസ്​ 10 മൊബൈൽ ഒാപ്പറേറ്റിങ്​ സിസ്​റ്റം ഇനി പുതുക്കില്ലെന്ന്​ അറിയിച്ച്​ മൈക്രോസോഫ്​റ്റ്​. ആൻഡ്രോയിഡ്​, ​െഎ.ഒ.എസ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റത്തി​​​െൻറ പ്രളയത്തിൽ കാലിടറയതോടെയാണ്​ വിപണിയിൽ നിന്ന്​ വിൻഡോസ്​ 10 മൊബൈൽ ഒാപ്പറേറ്റിങ്​ സിസ്​റ്റത്തെ ​പിൻവലിക്കാൻ  തയാറായത്​. എന്നാൽ നിലവിലെ ഉപഭോക്​താക്കൾ ബഗ്​ ഫിക്​സുകളും സെക്യൂരിറ്റി അപ്​ഡേറ്റുകളും നൽകുമെന്ന്​ മൈക്രോസോഫ്​റ്റ്​ അറിയിച്ചിട്ടുണ്ട്​.

കഴിഞ്ഞ ഒരു വർഷം മുമ്പ്​ തന്നെ വിൻഡോസ്​ മൊബൈൽ ഒാപ്പറേറ്റിങ്​ സിസ്​റ്റത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. എന്നാൽ വിൻഡോസ്​ മൊബൈൽ ഒാപ്പറേറ്റിങ്​ സിസ്​റ്റം പൂർണമായും ഒഴിവാക്കുകയാണെന്ന്​ മൈക്രോസോഫ്​റ്റ്​ ഒൗദ്യോഗികമായി അറിയിച്ചിരുന്നില്ല. എന്നാൽ ഇ​പ്പോൾ മൊബൈൽ ഒാപ്പറേറ്റിങ്​ സിസ്​റ്റത്തെ പിൻവലിക്കുകയാണെന്ന്​ ഒൗദ്യോഗികമായി തന്നെ മൈക്രോസോഫ്​റ്റ്​ അറിയിച്ചിരിക്കുന്നു.

നിലവിലെ പല ആപുകളും ​െഎ.ഒ.എസിനും ആൻഡ്രോയിഡിനും കൂടി പ്രയോജനമാകുന്ന രീതിയിൽ പുനർ നിർമിക്കാനുള്ള ശ്രമങ്ങളാണ്​ വിൻഡോസ്​ നടത്തുന്നത്​. വിൻഡോസ്​ പത്തിന്​ മാത്രം സ്വന്തമായിരുന്ന മൈക്രോസോഫ്​റ്റ്​ എഡ്​ജ്​ ബ്രൗസർ ആൻഡ്രോയിഡ്​, ​െഎ.ഒ.എസിലേക്കും വൈകാതെ എത്തുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Microsoft finally admits Windows Phone is dead–​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.