ബ്രസൽസ്: പ്രൊഫഷണൽ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ലിൻക്ഡിൻ വാങ്ങുന്നതിന് മൈക്രോസോഫ്റ്റിന് യൂറോപ്യൻ യൂണിയൻ അനുമതി നൽകി. എകദേശം 26 ബില്യൺ ഡോളറിനാണ് മൈക്രോസോഫ്റ്റ് ലിൻക്ഡിന്നിനെ വാങ്ങാനൊരുങ്ങുന്നത്. 2016 ജൂണിൽ തന്നെ കമ്പനിയെ വാങ്ങാനുള്ള ശ്രമങ്ങൾ മൈക്രോസോഫറ്റ് ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് ഇടപാടിന് യൂറോപ്യൻ യൂണിയെൻറ അനുമതി ലഭിക്കുന്നത്.
നേരത്തെ അമേരിക്ക, കാനഡ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് ഇടപാടിന് അനുമതി ലഭിച്ചതായി മൈക്രോസോഫ്റ്റ് ലീഗൽ ഒാഫീസർ ബ്രാഡ് സ്മിത്ത് അറിയിച്ചു. ഇതിനായി നിരവധി നിയമ സംവിധാനങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ഇരുകമ്പിനകൾക്കും ഭാവിയിൽ വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നു ബ്രാഡ് സ്മിത്ത് മൈക്രോസോഫ്റ്റിെൻറ ബ്ലോഗിൽ കുറിച്ചു. അമേരിക്കൻ സോഫ്റ്റ് വെയർ ഭീമനായ മൈക്രോസോഫ്റ്റ് ലിൻക്ഡിന്നിനെ സെയിൽസ്, മാർക്കറ്റിങ്, റിക്രൂട്ടിങ് സർവീസുകളിൽ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. ഇത് വഴി ഇൗ മേഖലയിലെ മറ്റ് എതിരാളികളുമായി കൂടുതൽ മൽസരം നടത്താനും കഴിയുമെന്ന് കമ്പനി കണക്ക് കൂട്ടുന്നു.
എകദേശം 3 ബില്യൺ ഡോളറാണ് ലിൻക്ഡിെൻറ വാർഷിക വരുമാനം. നിരവധി തൊഴിലന്വേഷകരും, തൊഴിൽദാതാക്കളും ഇന്ന് ലിൻക്ഡിൻ ഉപയോഗിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് ലിൻക്ഡിൻ ഏറ്റെടുക്കുേമ്പാൾ ചില സുരക്ഷ പ്രശ്നങ്ങൾ യൂറോപ്യൻ യൂണിയൻ ഉയർത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ടത് ലിൻക്ഡിെൻറ എതിരാളികൾക്ക് മൈക്രോസോഫ്റ്റിെൻറ സേവനങ്ങൾ കമ്പനി ഇനി നൽകാതിരിക്കുമോ എന്നതാണ്. അതു പോലെ തന്നെ കമ്പ്യൂട്ടർ നിർമ്മാതാക്കൾക്ക് അവരുടെ കമ്പ്യൂട്ടറുകളിലെ വിൻഡോസ് സോഫ്റ്റ്വെയറുകളിൽ ലിൻക്ഡിൻ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ ഉള്ള അവകാശം നൽകുന്നതിനെ സംബന്ധിച്ചും ആരാഞ്ഞിരുന്നു. സുരക്ഷയെ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ മുന്നോട്ട് വെച്ച വ്യവസ്ഥകൾ മൈക്രോസോഫ്റ്റ് അംഗീകരിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.