സർക്കാർ എജൻസികൾക്കൊപ്പം മൈക്രോസോഫ്റ്റിെൻറ വിഡീയോ കോളിങ് ആപായ സ്കൈപ് ലൈറ്റും ആധാറിെൻറ സേവനം ഉപയോഗപ്പെടുത്തുന്നു. ആപിൽ സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ആധാർ നമ്പർ കൂട്ടിചേർക്കുന്നതിനുള്ള സംവിധാനം മൈക്രോസോഫ്റ്റ് സ്കൈപിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇനി മുതൽ ആപിൽ വിഡീയോ കോളിങ് നടത്തുേമ്പാൾ ആധാർ നമ്പർ കൂടി ചേർക്കാനുള്ള ഒാപ്ഷൻ കൂടി സ്ക്രീനിൽ തെളിയും. അതിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ ചേർക്കാം. ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ ഇൗ പ്രക്രിയ പൂർത്തിയാവുകയുള്ളു.
സ്കൈപ് ലൈറ്റ് ഉപയോഗിച്ച് പ്രധാനപ്പെട്ട ബിസിനസ് പങ്കാളിയുമായോ സർക്കാർ പ്രതിനിധിയുമായോ വിഡീയോ കോളിങ് നടത്തുേമ്പാൾ ഇരുവരുടെയും െഎഡൻറിറ്റി മനസിലാക്കാൻ ആധാർ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റിെൻറ പക്ഷം. ഉപഭോക്താവിെൻറ സമ്മതമുണ്ടെങ്കിൽ മാത്രമേ ആധാർ വിവരങ്ങൾ എല്ലാവർക്കും കാണാൻ സാധിക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.