മൈക്രോസോഫ്റ്റിെൻറ സർഫേസ് സീരീസിലെ വില കുറഞ്ഞ ടാബ് ഇന്ത്യൻ വിപണിയിൽ. വിൻഡോസ് 10 അധിഷ്ഠിതമാക്കി പ്ര വർത്തിക്കുന്ന സർഫേസ് ഗോ എന്ന ടാബ്ലെറ്റാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. യു.എസ് വിപണിയിൽ കഴിഞ്ഞ ജൂണിൽ ടാബ്ലെറ്റ് എത്തിയിരുന്നു. വൈ-ഫൈ വകഭേദമാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
37,999 രൂപ മുതലാണ് സർഫേസ് ഗോയുടെ വില തുടങ്ങുന്നത്. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമാണ് മോഡലിനുള്ളത്. 49,999 രൂപക്ക് 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള മറ്റൊരു മോഡലും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. 1800X1200 പിക്സൽ റെസലുഷനിലുള്ള 10 ഇഞ്ച് ഡിസ്പ്ലേയാണ് സർഫേസ് ഗോയ്ക്ക് നൽകിയിരിക്കുന്നത്. 5 മെഗാപിക്സലിെൻറ മുൻ കാമറയും 8 മെഗാപിക്സലിെൻറ പിൻ കാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
യു.എസ്.ബി-സി 3.1, ഹെഡ്ഫോൺ ജാക്ക്, സ്റ്റോറേജ് വർധിപ്പിക്കാനായി മൈക്രോ എസ്.ഡി കാർഡ് റീഡർ എന്നിവയെല്ലാം ടാബിലുണ്ട്. ഒമ്പത് മണിക്കൂർ ബാറ്ററി ബാക്ക് അപും ടാബിന് ലഭിക്കുമെന്നാണ് മൈക്രോസോഫ്റ്റിെൻറ അവകാശവാദം. ഫ്ലിപ്കാർട്ട് വഴി പ്രീ-ഒാർഡർ നൽകാനുള്ള അവസരമാണ് മൈക്രോസോഫ്റ്റ് ഇപ്പോൾ നൽകുന്നത്. ഡിസംബർ 28 മുതലായിരിക്കും ടാബിെൻറ ഡെലിവറി ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.