ഒരു തലമുറ മുഴുവൻ കമ്പ്യൂട്ടർ പഠിക്കാൻ ഉപയോഗിച്ച പെയ്ൻറ് എന്ന ഫീച്ചർ വിൻഡോസ് നിർത്തലാക്കാൻ പോകുന്നു. നീണ്ട 32 വര്‍ഷത്തിനൊടുവിലാണ് െമൈക്രോസോഫ്റ്റ് വിൻഡോസിൽ നിന്നും 'പെയിൻറ്' എന്ന ഫീച്ചർ എടുത്ത് മാറ്റുന്നത്. മൈക്രോസോഫ്റ്റിെൻറ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിൻഡോസ് 10 ല്‍ നിന്നാണ് പെയിൻറ് ഒഴിവാക്കുന്നത്.
പെയിൻറിനെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് മൈക്രോസേഫ്റ്റ് അധികൃതർ അറിയിക്കുന്നത്. പെയിൻറ് എന്ന ഫീച്ചർ കൂടുതൽ വികസിപ്പിക്കില്ല. മൈക്രോസോഫ്റ്റ് വിൻഡോസിെൻറ പുതിയ പതിപ്പുകളിൽ നിന്ന് പെയിൻറ് ഒഴിവാക്കും. എന്നാൽ വിൻഡോസ് സ്റ്റോറുകളിൽ നിന്ന് പെയിൻറ് ലഭിക്കും. പെയിൻറിെൻറ 3ഡി ഫീച്ചർ ആയിരിക്കും ലഭ്യമാകുക.
1985 ൽ വിൻഡോസ് 1.0 യിലൂടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങളെ ഡിജിറ്റൽ ചിത്രരചനയിലേക്ക് ക്ഷണിച്ച് കൊണ്ട് പെയിൻറ് എത്തിയത്. വിൻഡോസ് 98 െൻറ വരവോടെയാണ് പെയിൻറ് ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ ജെ.പി.ഇ.ജി ഫോർമാറ്റിൽ സേവ് ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ വർഷം ഉപഭോക്താക്കൾക്ക് 3ഡി ചിത്രങ്ങൾ വരക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിൻറ് പുറത്തിറക്കിയിരുന്നു. എന്നിട്ടും പെയിൻറ് ഇല്ലാതാക്കുക എന്ന മൈക്രോസോഫ്റ്റിെൻറ തീരുമാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.