നെടുമ്പാശ്ശേരി: മൊബൈൽ ഫോൺ മോഷണക്കേസുകൾ പലതിലും സൈബർ പൊലീസിന് തുമ്പുകിട്ടുന്ന ില്ല. ഫോണിെൻറ ഐ.എം.ഇ.ഐ നമ്പർ മാറ്റുന്നതുകൊണ്ടാണ് ഫോൺ ആരുടെ കൈവശമാണെന്ന് മനസ്സില ാക്കാൻ കഴിയാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇതര സംസ്ഥാന സംഘങ്ങളാണ ് ഫോൺ മോഷ്ടിക്കുന്നതിന് പിന്നിൽ. മോഷ്ടിക്കുന്ന ഫോൺ ദിവസങ്ങളോളം ഇവർ ഉപയോഗിക്കില്ല. പിന്നീട് മുംബൈയിലും ബംഗളൂരുവിലും െകാൽക്കത്തയിലുമെത്തിച്ച് ഐ.എം.ഇ.ഐ നമ്പർ മാറ്റുകയാണ് ചെയ്യുന്നത്. ഇതിനുള്ള സാങ്കേതികവിദ്യ നിലവിൽ പലർക്കുമറിയാം. പിന്നീട് ഈ ഫോൺ കേരളത്തിൽ എത്തിച്ച് ഇവിടെ വിൽക്കുകയും ചെയ്യുന്നു.
കേരളത്തിൽ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെടുന്ന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് െട്രയിനുകളിലും ബസുകളിലുമാണ്. സൈബർ സെൽ അന്വേഷിക്കുമ്പോൾ പലപ്പോഴും കൊൽക്കത്തയിലും ബിഹാറിലും മറ്റും ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്താറുണ്ട്. എന്നാൽ, അവിടെ പോയി അന്വേഷണമൊന്നും നടത്താറില്ല. ഇപ്പോൾ ഐ.എം.ഇ.ഐ നമ്പർ മാറ്റുന്നതിനാൽ ഫോൺ എവിടെ ഉപയോഗിക്കുെന്നന്ന വിവരവും ലഭിക്കാറില്ല.
പലരും മൊബൈൽ ഫോണിൽതന്നെ എ.ടി.എം ഉൾപ്പെടെ പ്രധാന നമ്പറുകളും സേവ് ചെയ്യാറുണ്ട്. അതിനാൽ പഴ്സിനൊപ്പം മൊബൈൽ ഫോൺ നഷ്ടമായാൽ പലപ്പോഴും എ.ടി.എം കാർഡിൽനിന്ന് പണവും നഷ്ടപ്പെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.