ന്യൂഡൽഹി: ഫേസ്ബുക്കിലെ ജനപ്രിയ നേതാക്കളിൽ ഒന്നാം സ്ഥാനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ. അമേ രിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്.
നാലര കോടി ലൈക്കുകളാണ് മോദിയുടെ ഫേസ്ബുക്ക് പേജിന് ലഭി ച്ചിരിക്കുന്നത്. ട്രംപിന് ഇത് 2.7 കോടിയാണ്. ജോർദാനിലെ രാജ്ഞി റാനിയ അൽ അബ്ദുള്ളയാണ് മൂന്നാം സ്ഥാനത്ത് - 1.68 കോടി. പ്രമുഖ ആഗോള കമ്മ്യൂണിക്കേഷൻസ് ഏജൻസിയായ ബി.സി.ഡബ്ല്യു ആണ് 'വേൾഡ് ലീഡേഴ്സ് ഇൻ ഫേസ്ബുക്ക് 2020' എന്ന സർവേ നടത്തിയത്.
അതേ സമയം, ഏറ്റവും കൂടുതൽ പരസ്പര വിനിമയം നടത്തിയിട്ടുള്ള ലോക നേതാക്കളിൽ ഒന്നാം സ്ഥാനം ട്രംപിനാണ്. 30.90 കോടി കമൻറുകളാണ് ട്രംപിന്റെ പേജിൽ ലഭിച്ചിട്ടുള്ളത്. 8.4 കോടി കമൻറുകളുമായി ഈ വിഭാഗത്തിൽ മോദി മൂന്നാം സ്ഥാനത്താണ്. ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസൊനാരോ ആണ് രണ്ടാം സ്ഥാനത്ത് - 20.50 കോടി കമൻറുകൾ.
721 പേജുകളാണ് ബി.സി.ഡബ്ല്യു പഠന വിധേയമാക്കിയത്. ഇറ്റലി, ഓസ്ട്രിയ, എസ്റ്റോണിയ തുടങ്ങിയ സർക്കാറുകളുടെ ഔദ്യോഗിക പേജുകൾക്ക് 2020 മാർച്ചിൽ ലൈക്കുകൾ പതിൻമടങ്ങ് വർധിച്ചതായും സർവേയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.