ന്യൂയോർക്: വിവാദ നായകനാണ് ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുള്ള പലതും പലപ്പോഴും അദ്ദേഹത്തെ തന്നെ തിരിഞ്ഞു കൊത്തിയിട്ടുണ്ട്. സമീപകാലത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള ട്വീറ്റുകൾ പലതും വിവാദത്തിലായിരുന്നു ചെന്ന് അവസാനിച്ചത്. എന്നാൽ, ഇത്തവണ കാര്യങ്ങൾ അൽപ്പം കൈവിട്ടുപോയി എന്ന് പറയാം. കാരണം മസ്കിെൻറ പുതിയ ട്വീറ്റ് കാരണം ഇപ്പോള്‍ ഓഹരി വിപണിയില്‍ കമ്പനിക്ക് കിട്ടിയിരിക്കുന്നത് എട്ടിെൻറ പണിയാണ്.
മെയ് ഒന്നിന് ഇലോൺ മസ്‌ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കാരണം ടെസ്ലക്ക് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയാണ്. ‘ടെസ്ലയുടെ ഒാഹരി മൂല്യം വളരെ കൂടുതലാണ്. തെൻറ ആസ്ഥികളെല്ലാം വിൽക്കാൻ പോവുകയാണ്. എനിക്കൊരു വീട് പോലുമുണ്ടാകില്ല’. -ഇങ്ങനെയായിരുന്ന ട്വീറ്റ്.
ഇത് കേൾക്കേണ്ട താമസം വിപണിയിൽ സംഭവിച്ചത് വൻ അട്ടിമറിയായിരുന്നു. ഒാഹരി ഉടമകൾ എല്ലാവരും ഒാഹരികൾ വിറ്റഴിക്കാൻ മത്സരിച്ചു. ട്വീറ്റിന് വന്ന സംശയങ്ങൾക്ക് ഒാടിനടന്ന് മറുപടിയും കൊടുത്തതോടെ ഒാഹരി ഉടമകൾ കൂടുതൽ പരിഭ്രാന്തരായി. ട്വീറ്റ് വന്ന് മണിക്കൂറുകൾക്കുള്ളിൽ എല്ലാം തകിടം മറിഞ്ഞു.
ടെസ്ലയുടെ സ്റ്റോക്ക് 10 ശതമാനത്തോളം ഇടിയുകയും അതിെൻറ 9 ബില്യൺ ഡോളറോളം കുറയുകയും ചെയ്തു. 10000 കോടി ഡോളര്‍ കമ്പനിക്ക് ഒരൊറ്റ ട്വീറ്റ് കാരണം 1400 കോടി ഡോളറിെൻറ ഇടിവാണ് ഓഹരികള്‍ക്ക് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.