ഇന്ത്യയിൽ മൊബൈൽ ഉപയോക്താക്കൾക്ക് മാത്രമായി നെറ്റ്ഫ്ലിക്സിൻെറ കിടിലൻ പ്ലാൻ നിലവിൽ വന്നു. പ്രതിമാസം 199 രൂപക്ക് ഇന്ത്യൻ മൊബൈലുകളിൽ ഈ പ്ലാൻ ലഭിക്കും. ഇത് ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലോകത്ത് മറ്റൊരു ര ാജ്യത്തും ഈ പ്ലാൻ ലഭ്യമാകില്ല. 199 രൂപ പ്ലാൻ ഇന്ന് മുതൽ ലഭ്യമാണ്. ഒരു സ്ക്രീനിൽ മാത്രമാണ് ഈ പ്ലാൻ ലഭ്യമാകുക.
പരീക്ഷണ പദ്ധതിയാണിതെന്ന് നെറ്റ്ഫ്ലിക്സ് എക്സിക്യൂട്ടീവുകൾ സ്ഥിരീകരിച്ചു. നേരത്തേ പ്രതിമാസം 250 രൂപയുടെ പ്ലാൻ വരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കൾക്ക് സന്തോഷം തരുന്ന വാർത്തയാണിത്. ആഗോളതലത്തിൽ ഏറ്റവും സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണെന്ന് നെറ്റ്ഫ്ലിക്സ് ഒൗദ്യോഗികമായി വ്യക്തമാക്കി.
കുറഞ്ഞ ചെലവിലുള്ള ഈ പ്ലാൻ ഇന്ത്യയിലെ മറ്റ് വീഡിയോ സ്ട്രീമിംഗ് സേവനങ്ങളായ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, എ എൽ ടി ബാലാജി, സീ 5 എന്നിവക്ക് കനത്ത വെല്ലുവിളിയാണ്.199 പ്ലാൻ കൂടാതെ പ്രതിമാസം 500 രൂപ മുതൽ 800 രൂപ വരെയുള്ള മൂന്ന് പ്ലാനുകൾ കൂടി നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന് മൂന്ന് പ്ലാനുകളുണ്ട്. പ്രതിമാസം 499 രൂപയാണ് ഏറ്റവും ചെറിയ പ്ലാൻ. 649 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാൻ, 799 രൂപയുടെ പ്രീമിയം പ്ലാൻ എന്നിവയാണ് മറ്റുള്ളവ. ഒരു അക്കൗണ്ടുപയോഗിച്ച് വിത്യസ്ത മൊബൈലുകളിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നതിനനുസരിച്ച് പ്ലാനിൽ വർധനവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.