വാഷിങ്ടൺ: ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ട് ഇല്ലെങ്കിലും നേരത്തെയുള്ള അക്കൗ ണ്ട് ഡിലീറ്റ് ചെയ്താലും ഒരാളുടെ സ്വകാര്യത അപകടത്തിലായേക്കാമെന്ന് പഠനം. യു.എസ ിലെ യൂനിവേഴ്സിറ്റി ഒാഫ് വെർമൊണ്ട്, ആസ്ട്രേലിയയിലെ യൂനിവേഴ്സിറ്റി ഒാഫ് അഡ് ലെയ്ഡെ എന്നിവ നടത്തിയ പഠനത്തിലാണ് ഒാൺലൈൻ രംഗത്തെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ.
സമൂഹ മാധ്യമ പ്ലാറ്റ്ഫോറങ്ങളിലെ അക്കൗണ്ട് ഉപേക്ഷിച്ചവരും ഒരിക്കലും അതിൽ ചേരാത്തവരും ആയ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നെ എങ്ങനെയാണ് ലഭിക്കുക? സുഹൃത്തുക്കൾ ഇടുന്ന പോസ്റ്റുകളിൽനിന്നും അവർ പരാമർശിക്കുന്ന വാക്കുകളിൽനിന്നും ഒരു വ്യക്തിയെ പ്രവചിച്ചെടുക്കാനുള്ള 95 ശതമാനം വിവരങ്ങളും ലഭിക്കുമത്രെ! ‘നാച്വർ ഹ്യൂമൻ ബിഹേവിയർ’ എന്ന ജേണലിൽ ആണ് ഇവർ നടത്തിയ പഠനം പ്രസിദ്ധീകരിച്ചുവന്നത്. ട്വിറ്ററിലെ മൂന്നു കോടി പബ്ലിക് പോസ്റ്റുകൾ ഇവർ ഇതിനായി ഉപയോഗിച്ചു.
ഒരാൾ ഫേസ്ബുക്കിലും ട്വിറ്ററുകളിലും പോസ്റ്റുകൾ ഇടുേമ്പാൾ ആയാളുടെ മാത്രമല്ല, സുഹൃത്തുക്കളുടെ വിവരങ്ങൾ കൂടിയാണത്രെ നൽകുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒളിച്ചിരിക്കാൻ ഇടമില്ല എന്നാണ് ഗവേഷക സംഘത്തിലെ ലൂയി മിഷേൽ പറയുന്നത്. ഇങ്ങനെ വൻതോതിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ തെരഞ്ഞെടുപ്പുകളിലടക്കം ഉപയോഗപ്പെടുത്തുമെന്നും ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.