ഇൻറർനെറ്റ്​ ഉപയോഗിക്കാൻ പുതു പ്ലാനുമായി ബി.എസ്​.എൻ.എൽ

ന്യൂഡൽഹി: പ്രതിസന്ധികൾക്കിടയിലും ഇൻറർനെറ്റ്​ ഉപയോഗിക്കുന്നവർക്കായി ബി.എസ്​.എൻ.എൽ പുതിയ പ്ലാൻ അവതരിപ്പിച്ച ു. കേരള സർക്കിളിലാണ്​ പുതിയ പ്ലാൻ ലഭ്യമാവുക. 1345 രൂപക്ക്​ ഒരു വർഷത്തേക്ക് പരിധിയില്ലാത്ത​ ഇൻറർനെറ്റ്​ സേവനം നൽകുന്ന പ്ലാനാണ്​ ബി.എസ്​.എൻ.എൽ അവതരിപ്പിച്ചത്​.

പ്രതിദിനം 1.5 ജി.ബി എന്ന രീതിയിൽ ഒരു വർഷ​ത്തേക്ക്​ ഡാറ്റ നൽകുന്ന പ്ലാനാണിത്​. ഇതിൽ കോളുകളോ എസ്​.എം.എസുകളോ ലഭ്യമാവില്ല. ആമസോൺ പ്രൈം, സി 5, നെറ്റ്​ഫ്ലിക്​സ്​ തുടങ്ങിയ വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുകൾ ഉപയോഗിക്കുന്നവർക്ക്​ കൂടുതൽ ഡാറ്റ ആവശ്യമായി വരും. അതുകൊണ്ടാണ്​ പ്ലാൻ അവതരിപ്പിച്ചതെന്ന്​ ബി.എസ്​.എൻ.എൽ അധികൃതർ അറിയിച്ചു.

അതേസമയം, ബി.എസ്​.എൻ.എല്ലിൻെറ പ്ലാൻ ജിയോയുമായി മൽസരിക്കാൻ പര്യാപ്​തമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്​. ജിയോ ​പ്ലാനുകൾക്കൊപ്പം കോളുകളും എസ്​.എം.എസുകളും സൗജന്യമായി നൽകുന്നുണ്ട്​ ഇതാണ്​ പലരും പ്രധാന പോരായ്​മയായി ചൂണ്ടിക്കാട്ടുന്നത്​.

Tags:    
News Summary - New BSNL annual plan launched for Internet-savvy people-Indi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.