ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പെൻഷൻ കാര്യം അറിയാനും പരാതി നൽകാനും മൊബൈൽ ആപ് ബുധനാഴ്ച നിലവിൽ വരും. വിരമിച്ചവർക്കും ആപ് ഉപയോഗിക്കാൻ കഴിയുമെന്ന് കേന്ദ്ര പെൻഷൻ മന്ത്രാലയം അറിയിച്ചു. പെൻഷൻ നടപടിക്രമം അറിയാൻ നിലവിലുള്ള പോർട്ടലിലെ സേവനങ്ങൾ അതേപടി മൊബൈൽ ആപ്പിലും ലഭ്യമാകും.
കേന്ദ്ര െപഴ്സനൽ-പെൻഷൻ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ആപ് ഉദ്ഘാടനം ചെയ്യുന്നത്. വിരമിച്ച ജീവനക്കാർ തൊഴിലനുഭവം പങ്കുവെക്കുന്ന വേദിയായ ‘അനുഭവിൽ’ മികച്ച േസവനം കാഴ്ചവെച്ച 17 പെൻഷൻകാരെ മന്ത്രി ആദരിക്കും. കേന്ദ്രസർക്കാറിെൻറ ആദ്യ പെൻഷൻ അദാലത്തിനും തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.