വാഷിങ്ടൺ: പുത്തൻ സാങ്കേതികതകൾ വിപണി പിടിച്ചതോടെ പത്രസ്ഥാപനങ്ങൾ ലോകമെമ്പാ ടും പ്രതിസന്ധിയിലായിട്ടും വാർത്ത വിറ്റ് ഗൂഗിൾ കഴിഞ്ഞ വർഷം നേടിയത് 470 കോടി ഡോളർ (ഏക ദേശം 33,000 കോടി രൂപ). അമേരിക്കയിൽ മൊത്തം പത്രസ്ഥാപനങ്ങളുടെ വരുമാനത്തോളം വരും ഇൗ തുക.
ഡിജിറ്റൽ പരസ്യങ്ങൾ വഴി അമേരിക്കയിലെ മാധ്യമവ്യവസായത്തിന് 2018ൽ വരുമാനം 510 കോടി ഡോളർ (35,500 കോടി രൂപ) ആണ്. 2000 പ്രമുഖ പത്രങ്ങൾ അംഗങ്ങളായ ‘ന്യൂസ് മീഡിയ അലയൻസ്’ എന്ന സ്ഥാപനം തയാറാക്കിയ കണക്കുകളിലാണ് ഞെട്ടിക്കുന്ന വരുമാന വ്യത്യാസമുള്ളത്. ഗൂഗിളിൽ വാർത്ത െതരയുന്നവരുടെ വിശദാംശങ്ങൾ മറിച്ചുവിറ്റ് മാതൃസ്ഥാപനമായ ആൽഫബെറ്റ് നേടുന്ന തുക കൂടി ചേർത്താൽ അമേരിക്കൻ ഇൻറർനെറ്റ് ഭീമെൻറ വരുമാനം പിന്നെയും ഉയരും.
ലോകത്തെ ഏറ്റവും വലിയ സെർച് എൻജിനായ ഗൂഗിളിൽ െതരയുന്നവരിൽ 40 ശതമാനവും വാർത്തകളാണ് പരതുന്നത്. ഇവയാകട്ടെ, ഗൂഗിൾ നേരിട്ട് നൽകുന്നവയുമല്ല. 2004നു ശേഷം യു.എസിലെ പ്രാദേശിക പത്രസ്ഥാപനങ്ങളിൽ അഞ്ചിലൊന്നും അടച്ചുപൂട്ടിക്കഴിഞ്ഞിട്ടുണ്ട്. 2008 മുതൽ 2017 വരെ കാലയളവിൽ മാധ്യമസ്ഥാപനങ്ങളിൽ തൊഴിലിൽ 23 ശതമാനം കുറവുവന്നതായും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.