മാധ്യമ വാർത്തകൾ തെറ്റ്​; ജീവനക്കാരെ പിരിച്ച്​ വിടില്ലെന്ന്​ ബി.എസ്​.എൻ.എൽ

ന്യൂഡൽഹി: ജീവനക്കാരെ പിരിച്ച്​ വിടാനോ പെൻഷൻ പ്രായം കുറക്കാനോ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന്​ ​പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്​.എൻ.എൽ. സാമ്പത്തികമായ പ്രശ്​നം മൂലം ജീവനക്കാരെ പിരിച്ച്​ വിടുകയോ പെൻഷൻ പ്രായം കുറക്കുകയോ ചെയ്യില്ലെന്ന്​ കമ്പനി സി.ഇ.ഒ അനുപം ശ്രീവാസ്​തവ ട്വിറ്ററിലൂടെ അറിയിച്ചു.

ബി.എസ്​.എൻ.എൽ 54,000 ജീവനക്കാരെ പിരിച്ചു വിടുമെന്നും പെൻഷൻ 60ൽ നിന്ന്​ 58 ആക്കി ചുരുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആകർഷകമായ ഓഫറുകൾ നൽകി ജീവനക്കാരെ വി.ആർ.എസ്​ എടുക്കാൻ കമ്പനി പ്രേരിപ്പിക്കുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. 1.76 ലക്ഷം ജീവനക്കാരാണ്​ ബി.എസ്​.എൻ.എല്ലിൽ​ നിലവിലുള്ളത്​.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ ബി.എസ്​.എൻ.എൽ അഭിമുഖീകരിക്കുന്നത്​. പ്രതിസന്ധി മൂലം ജീവനക്കാർക്ക്​ ശമ്പളം നൽകാൻ പോലും സാധിച്ചിട്ടില്ല.

Tags:    
News Summary - No lay-offs or cut in retirement age-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.