അ​ക്കൗണ്ട്​ തുറക്കാൻ ആധാർ വേണ്ട; വാർത്ത നിഷേധിച്ച്​ ​ഫേസ്​ബുക്ക്​

ന്യൂഡല്‍ഹി: പുതിയ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വേണ്ടി വരുമെന്ന വാര്‍ത്തകൾ നിഷേധിച്ച്​ ഫേസ്​ബുക്ക്​. ബുധനാഴ്​ച്ച സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചത്​ വ്യാജ വാർത്തയായിരുന്നെന്നും സംഭവത്തി​​​െൻറ സത്യാവസ്​ഥ മറ്റൊന്നാണെന്നുമാണ്​​ ഫേസ്​ബുക്ക്​ പറയുന്നത്​.  

ഫേസ്​ബുക്ക്​ ഉപയോക്താക്കളുടെ പേര് ആധാറിലുള്ളത്​ പോലെ നൽകാൻ ആവ​ശ്യപ്പെട്ടതാണ്​​ മറ്റൊരു അർത്ഥത്തിൽ വ്യഖ്യാനിച്ച്​ വാർത്തകളായി പരന്നതതെന്ന്​​ ഫേസ്​ബുക്ക്​ പറയുന്നു. ഇന്ത്യയിലെ ചുരുക്കം ചില സ്​ഥലങ്ങളിൽ മാത്രം പരീക്ഷിച്ച സംവിധാനം തുടരാൻ ഉദ്ദേശമില്ലെന്നും ബ്ലോഗ്​ പോസ്​റ്റിൽ ഫേസ്​ബുക്ക്​ ​വ്യക്തമാക്കി. 

പുതിയ അക്കൗണ്ട്​ തുറക്കാൻ ശ്രമിച്ചപ്പോൾ ആധാറിലുള്ള പോലെ പേര്​ ചോദിച്ചുവെന്നും ഇത്​​ ഭാവിയിൽ ആധാറിലുള്ള വിവരങ്ങൾ അനുസരിച്ച്​ ഫേസ്​ബുക്ക് അക്കൗണ്ട്​ തുറക്കേണ്ട അവസ്​ഥയിലേക്ക്​ നയിക്കുമെന്ന വിധത്തിലാണ്​ വാർത്തകൾ പ്രചരിച്ചത്​. എന്നാൽ അ​തൊന്നും ശരിയല്ലെന്നും ആധാർ പ്രകാരമുള്ള പേര്​ നൽകിയാൽ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നത്​ കൊണ്ടാണ്​ ആവശ്യപ്പെട്ടതെന്നും ഫേസ്​ബുക്ക്​ പറയുന്നു. 

ഇത്​ അക്കൗണ്ടിൽ യഥാർത്ഥ നാമം നൽകാനുള്ള നി​ർദ്ദേശത്തി​​​െൻറ ഭാഗമായുള്ളതാണ്​. ഇനി ഇത്തരിത്തിൽ ആധാർ സംബന്ധമായുള്ള വിവരങ്ങൾ ചോദിക്കില്ലെന്നും ഫേസ്​ബുക്ക്​ ഉറപ്പ്​ നൽകി.

Tags:    
News Summary - No Need Of Adhaar To Connect Facebook - Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.