ട്രംപിന്​ മറുപടി; ടിം കുക്ക്​ ഇനി ടിം ആപ്പിൾ

സമൂഹ മാധ്യമമായ ട്വിറ്ററിൽ പേര്​ മാറ്റി​ ആപ്പിൾ സി.ഇ.ഒ ടിം കുക്ക്​. ടിം ആപ്പിൾ എന്ന പേരാണ്​ ട്വിറ്ററിൽ കുക്ക് പു തുതായി​ നൽകിയിരിക്കുന്നത്​. ടിം എന്ന പേരിന്​ ശേഷം ആപ്പിളി​​​െൻറ ചിത്രം കൂടി വരുന്നതാണ്​ ടെക്​ ഭീമ​​​െൻറ മേധാവിയുടെ പുതിയ പേര്​.

കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ വർക്ക്​ഫോഴ്​സ്​ പോളിസി ഉപദേശക സമിതി യോഗത്തിൽ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ടിം കുക്കിനെ ടിം ആപ്പിൾ എന്ന്​ തെറ്റായി സംബോധന ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ട്വിറ്ററിലെ ടിം കുക്കി​​​െൻറ പേര്​ മാറ്റം. ട്രംപിനുള്ള മറുപടിയായാണ്​ ടിം പേര്​ മാറ്റിയതെന്നാണ്​ ടെക്​ ലോകത്തെ അണിയറ സംസാരം.

ലോകത്തെ ഏറ്റവും വലിയ ടെക്​ കമ്പനികളിലൊന്നായ ആപ്പിളും ട്രംപും തമ്മിൽ നേരത്തെ തന്നെ പ്രശ്​നങ്ങളുണ്ടായിരുന്നു. ഉപയോക്​താക്കളുടെ സ്വകാര്യത മാനിച്ച്​ ​അമേരിക്കൻ സർക്കാറി​​​െൻറ പല നിർദേശങ്ങളും അംഗീകരിക്കാൻ ആപ്പിൾ തയാറായിരുന്നില്ല.

Tags:    
News Summary - This is Not Fake News, Tim Cook Really is Now Tim Apple on Twitter-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.