10 ജി.ബി റാമുമായി വൺപ്ലസ് 6 ടി​ മക്​ലാരൻ എഡിഷൻ

10 ജി.ബി റാമുമായി വൺ പ്ലസ് 6​ ടിയുടെ മക്​ലാരൻ എഡിഷൻ പുറത്തിറങ്ങി. യുറോപ്പിലും വടക്കേ അമേരിക്കയിലുമാണ്​ ഫോൺ ആദ ്യമായി വിപണിയിലെത്തുക. അതിന്​ ശേഷമാവും ഇന്ത്യ, ചൈന തുടങ്ങിയ വിപണികളിൽ മക്​ലാരൻ എഡിഷ​​​െൻറ അരങ്ങേറ്റം. 10 ജി.ബി റ ാമാണ്​ ഫോണി​​​െൻറ പ്രധാന പ്രത്യേകത. ഇതിനൊപ്പം പുതിയ ക്യുക്ക്​ ചാർജ്​ സംവിധാനവും നൽകിയിട്ടുണ്ട്​. കാർബൺ ഫൈബറിൽ നിർമിച്ചതാണ്​ പിൻവശത്തെ പാനൽ.

10 ജി.ബി റാമും 256 ജി.ബി ​സ്​റ്റോറേജുമുള്ള വൺ പ്ലസി​​​െൻറ മക്​ലാരൻ എഡിഷന്​ 58,800 രൂപയാണ്​ വില. 8 ജി.ബി റാമും 256 ജി.ബി സ്​റ്റോറേജുമുള്ള വൺ പ്ലസ്​ 6ടിയുടെ ഉയർന്ന വകഭേദത്തിന്​ നിലവിൽ 52,500 രൂപ നൽകിയാൽ മതിയാകും. യുറോപ്യൻ, നോർത്ത്​ അമേരിക്കൻ വിപണികളിൽ ഡിസംബർ 13 മുതൽ ഫോൺ ലഭ്യമായി തുടങ്ങും.

6.41 ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേ, കോർണറിങ്​ ഗ്ലോറില്ല ഗ്ലാസ്​ പ്രൊട്ടക്ഷൻ, ആൻഡ്രോയിഡ്​ പൈ, 10 ജി.ബി റാം, 256 ജി.ബി സ്​റ്റോറേജ്​, സ്​നാപ്​ഡ്രാഗൺ 845 പ്രൊസസർ, 16,20 മെഗാപിക്​സലുകളുടെ പിൻ കാമറ, 20 മെഗാപിക്​സലി​​​െൻറ മുൻ കാമറ എന്നിവയെല്ലാമാണ്​ മക്​ലാരൻ എഡിഷ​​​െൻറ പ്രധാന പ്രത്യേകതകൾ.

Tags:    
News Summary - OnePlus 6T McLaren Edition With 10GB RAM-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.