വൺ പ്ലസ്​ 8ൽ എന്തെല്ലാം; ഫീച്ചറുകൾ പുറത്ത്​

ടെക്​ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ​േഫാണാണ്​ വൺ പ്ലസ്​ 8. ഏപ്രിൽ 15ന്​ ഫോൺ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. എന്നാൽ, അതിന്​ മുമ്പ്​ തന്നെ വൺ പ്ലസ്​​ 8​​െൻറ സവിശേഷതകൾ പുറത്തായി.

വൺ പ്ലസ്​ 8, 8 ​േ​പ്രാ എന്നീ മോഡലുകൾക്ക്​​ സ്​നാപ്​ഡ്രാഗൺ 865 ചിപ്​സെറ്റ്​ ​പ്രൊസസറാണ്​ കരുത്ത്​ പകരുക. 5 ജി നെറ്റ്​വർക്കിനെ പിന്തുണക്കുന്ന വൺ പ്ലസി​​െൻറ ആദ്യഫോണായിരിക്കും 8 സിരീസ്​. 6.85 ഇഞ്ച്​ ക്യു എച്ച്​.ഡി പ്ലസ്​ ഡിസ​്​പ്ലേയായിരിക്കും വൺ പ്ലസ്​ 8പ്രോയ്​ക്കുണ്ടാവുക​. 120ഹെഡ്​സ്​ റിഫ്രഷ്​ റേറ്റും ഡിസ്​പ്ലേയിലുണ്ടാകും. 6.55 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ വൺ പ്ലസ്​ എട്ടിന്​. 90 ജിഗാഹെഡ്​സ്​ ആണ്​ റിഫ്രഷ്​ റേറ്റ്​. 12 ജി.ബിയായിരിക്കും പരമാവധി റാം. 256 ജി.ബിയായിരിക്കും സ്​റ്റോറേജ്​.

മൂന്ന്​​ കാമറകൾ വൺ പ്ലസ്​ 8 പ്രോയിലുണ്ടാകും. 48 മെഗാപിക്​സലി​േൻറതാവും പ്രധാന കാമറ. എട്ട്​, 5 മെഗാപിക്​സലി​േൻറതാണ്​ ഉപകാമറകൾ. വൺ പ്ലസ്​ 8ൽ 48 മെഗാപിക്​സലി​േൻറത്​ തന്നെയാണ്​ പ്രധാന കാമറ. എട്ട്​, രണ്ട്​ മെഗാപികസ്​ലി​​െൻറ ഉപകാമറകളും നൽകിയിട്ടുണ്ട്​. ഇരു ഫോണുകളിലും 16 മെഗാപിക്​സലി​​െൻറ സെൽഫി കാമറയാണ്​ നൽകിയിരിക്കുന്നത്​.

4,300 എം.എ.എച്ച്​ ബാറ്ററിയാണ്​ വൺ പ്ലസ്​ 8ന്​. എന്നാൽ, 8 പ്രോയുടെ ബാറ്ററി ശേഷി കൂടുതലാണ്​. 4510 എം.എ.എച്ച്​ ബാറ്റി 8 പ്രോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 30 വാട്ട്​ വയർലെസ്​ ചാർജറും നൽകിയിട്ടുണ്ട്​.

Tags:    
News Summary - OnePlus 8, OnePlus 8 Pro Specifications Leaked-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.