ഇന്ത്യയിലും 5 ജി സാേങ്കതികവിദ്യയെത്തുന്നു. മൊബൈൽ ഫോൺ നിർമാതാക്കളായ വൺപ്ലസ്സ് ക്വാൽകോമുമായി ചേർന്ന് 5 ജി ടെക്നോളജിയുടെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചതായി അറിയിച്ചു. സ്നാപ്ഡ്രാഗൺ 855െൻറ കരുത്തിൽ 5 ജി സാേങ്കതിക വിദ്യയോട് കൂടി എത്തുന്ന ഫോൺ വൺ പ്ലസ് പ്രോടൈപ്പ് ഫോൺ ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു.
2016 മുതൽ 5 ജി സാേങ്കതികവിദ്യയുടെ പരീക്ഷണം വൺ പ്ലസ് ആരംഭിച്ചിരുന്നു. 2017 മുതൽ ക്വാൽകോമുമായി ചേർന്ന് 5ജി നെറ്റ്വർക്കിനെ പിന്തുണക്കുന്ന ഫോൺ പുറത്തിറക്കാനുള്ള നീക്കങ്ങളുമായി വൺ പ്ലസ് എത്തിയിരുന്നു. 2018ലാണ് ഇതിെൻറ ആദ്യഘട്ടം വിജയിപ്പിക്കാൻ വൺ പ്ലസിന് കഴിഞ്ഞത്.
സ്നാപ്ഡ്രാഗൺ 855െൻറ കരുത്തിലെത്തുന്ന പുതിയ ഫോൺ എം.െഎ 9 ഷവോമി നേരത്തെ പുറത്തിറക്കിയിരുന്നു. എന്നാൽ, ഫോൺ 5 ജി സാേങ്കതികവിദ്യയെ പിന്തുണച്ചിരുന്നില്ല. അങ്ങനെയാണെങ്കിൽ വൺ പ്ലസായിരിക്കും 5 ജിയെ പിന്തുണക്കുന്ന ആദ്യ ഫോൺ പുറത്തിറക്കുക സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.